Top

‘മെഗാ സീരിയലിൽ നിന്ന്‌ ഒട്ടും മുന്നോട്ടു പോകാത്ത മലയാളത്തിൽ വളരെ പ്രതീക്ഷയുണർത്തുന്ന സിനിമ’; ലൗവിനെക്കുറിച്ച് പിഎഫ് മാത്യൂസ്

ലൗവിലൂടെ ഗോകുലനും സുധി കോപ്പയും മലയാള സിനിമ രംഗത്ത് നിർണായകമായ ഘടകമായി തീരുമെന്നും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

21 Feb 2021 5:55 AM GMT
ഫിൽമി റിപ്പോർട്ടർ

‘മെഗാ സീരിയലിൽ നിന്ന്‌ ഒട്ടും മുന്നോട്ടു പോകാത്ത മലയാളത്തിൽ വളരെ പ്രതീക്ഷയുണർത്തുന്ന സിനിമ’; ലൗവിനെക്കുറിച്ച് പിഎഫ് മാത്യൂസ്
X

ഖാലിദ് റഹ്മാൻ ചിത്രം ലൗ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ അഭിനന്ദനവുമായി തിരക്കഥാകൃത്ത് പിഎഫ് മാത്യൂസ്. മെഗാ സീരിയലിൽ നിന്ന്‌ ഒട്ടും മുന്നോട്ടു പോകാത്ത മലയാള മുഖ്യധാരാ സിനിമയിൽ വളരെ പ്രതീക്ഷയുണർത്തുന്ന ഒരു കാഴ്ചയായിരുന്നു ലൗ എന്നും നെറ്റ്ഫ്ലിക്സിലൂടെ കൂടുതൽ ആളുകളിലേക്ക്‌ എത്തുമെന്നും പിഎഫ് മാത്യൂസ് പറയുന്നു. ലൗവിലൂടെ ഗോകുലനും സുധി കോപ്പയും മലയാള സിനിമ രംഗത്ത് നിർണായകമായ ഘടകമായി തീരുമെന്നും പ്രതീക്ഷയുണ്ടെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

താരപ്രൗഢി തീരെയില്ലാത്ത, ആൾക്കൂട്ടത്തിൽ അലിഞ്ഞു പോകുന്ന പ്രതിഭയുള്ള രണ്ടു നടൻമാർ. മുഖ്യധാര സിനിമയിലൂടെ അവർ ശ്രദ്ധ നേടണമെങ്കിൽ തീർച്ചയായും മികച്ചൊരു സംവിധായകൻ അതിന്റെ പിന്നിൽ ഉണ്ടായിരിക്കണം. മെഗാ സീരിയലിൽ നിന്ന്‌ ഒട്ടും മുന്നോട്ടു പോകാത്ത മലയാള മുഖ്യധാരാ സിനിമയിൽ വളരെ പ്രതീക്ഷയുണർത്തുന്ന ഒരു കാഴ്ചയായിരുന്നു അത്.

പിഎഫ് മാത്യൂസ്

താരപ്രൗഢി തീരെയില്ലാത്ത, ആൾക്കൂട്ടത്തിൽ അലിഞ്ഞു പോകുന്ന പ്രതിഭയുള്ള രണ്ടു നടൻമാർ. മുഖ്യധാര സിനിമയിലൂടെ അവർ ശ്രദ്ധ…

Posted by Pf Mathews on Saturday, February 20, 2021

അനുരാഗ കരിക്കിന്‍ വെള്ളം’, ‘ഉണ്ട’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ലൗ’. ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ രജിഷ വിജയന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ഖാലിദ് റഹ്മാന്‍, നൗഫല്‍ അബ്ദുള്ള എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജിംഷി ഖാലിദാണ് ഛായാഗ്രാഹകന്‍.

ഉണ്ട’യുടെ വിജയത്തിന് ശേഷമാണ് ഖാലിദ് റഹ്മാന്‍ തന്റെ മൂന്നാമത്തെ ചിത്രമായ ‘ലൗ’ പ്രഖ്യാപിക്കുന്നത്. ഷൈന്‍ ടോം ചാക്കോയും, രജിഷ വിജയനും ഇതിന് മുമ്പും ഖാലിദിനൊപ്പം സിനിമ ചെയ്തിട്ടുണ്ട്. ജൂണ്‍ 22നാണ് കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷന്‍. ജൂലൈ 15ന് ചിത്രീകരണം പൂര്‍ത്തിയാവുകയും ചെയ്തു. 23 ദിവസം കൊണ്ടാണ് ‘ലൗ’ ചിത്രീകരിച്ചത്.

പിഎഫ് മാത്യൂസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

താരപ്രൗഢി തീരെയില്ലാത്ത, ആൾക്കൂട്ടത്തിൽ അലിഞ്ഞു പോകുന്ന പ്രതിഭയുള്ള രണ്ടു നടൻമാർ. മുഖ്യധാര സിനിമയിലൂടെ അവർ ശ്രദ്ധ നേടണമെങ്കിൽ തീർച്ചയായും മികച്ചൊരു സംവിധായകൻ അതിന്റെ പിന്നിൽ ഉണ്ടായിരിക്കണം. മെഗാ സീരിയലിൽ നിന്ന്‌ ഒട്ടും മുന്നോട്ടു പോകാത്ത മലയാള മുഖ്യധാരാ സിനിമയിൽ വളരെ പ്രതീക്ഷയുണർത്തുന്ന ഒരു കാഴ്ചയായിരുന്നു അത്. കഴിഞ്ഞ ദിവസം നെറ്റ്ഫ്ളിക്സിൽ കണ്ട ലൗ എന്ന സിനിമയേയും അതിൽ അഭിനയിച്ച ഗോകുലൻ, സുധി കോപ്പ, എന്നീ നടന്മാരെക്കുറിച്ചുമാണ് പറഞ്ഞു വരുന്നത്.

മനസ്സിന്റെ സങ്കീർണത ദൃശ്യവൽക്കരിക്കുക, എന്ന ഒട്ടും എളുപ്പമല്ലാത്ത കലാപരിപാടി സംവിധായകനായ ഖാലിദ് റഹ്മാന് സാധിച്ചിട്ടുള്ളത് കൊണ്ട് തന്നെയാണ് ഈ നടൻമാർ ശ്രദ്ധേയരായിത്തീർന്നത്. കോവിഡിനിടയിൽ സിനിമ ശാലകളിൽ ശ്രദ്ധിക്കപ്പെടാതെ പോയ ഈ ചിത്രം നെറ്റ്ഫ്ലിക്സിലൂടെ കൂടുതൽ ആളുകളിലേക്ക്‌ എത്തും എന്നാണ് എന്റെ ഒരു തോന്നൽ.

അതിലുപരി ഗോകുലനും സുധി കോപ്പയും മലയാള സിനിമ രംഗത്ത് നിർണായകമായ ഘടകമായി തീരുമെന്നും പ്രതീക്ഷയുണ്ട്. കഥാപ്രസംഗം പോലെ ഡയലോഗടിച്ചു രണ്ടരമണിക്കൂർ മനുഷ്യനെ കൊല്ലാക്കൊല ചെയ്യുന്ന ചില മലയാള സിനിമകളെ അപേക്ഷിച്ച് ഇത് ഒരു ആശ്വാസം തന്നെയാണ്.

Next Story

Popular Stories