Top

അംബാനിയുടെ വീടിന് സമീപത്ത് സ്ഫോടകവസ്തുകളുമായി വാഹനം കണ്ടെത്തിയ സംഭവം; ഉടമ മരിച്ചനിലയില്‍, ദുരൂഹത

വ്യവസായ ഭീമന്‍ മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് സ്ഫോടകവസ്തുകളുമായി കണ്ടെത്തിയ സ്‌കോര്‍പിയോയുടെ ഉടമയെ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് വാഹനത്തിന്റെ ഉടമയായ മന്‍സൂഖ് ഹിരേന്‍ എന്നയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മുംബൈ പൊലീസ് അറിയിച്ചു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി മുംബൈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ തന്റെ വാഹനം മോഷ്ടിക്കപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് സമീപത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനം കണ്ടെത്തിയത്. […]

5 March 2021 6:19 AM GMT

അംബാനിയുടെ വീടിന് സമീപത്ത് സ്ഫോടകവസ്തുകളുമായി വാഹനം കണ്ടെത്തിയ സംഭവം; ഉടമ മരിച്ചനിലയില്‍, ദുരൂഹത
X

വ്യവസായ ഭീമന്‍ മുകേഷ് അംബാനിയുടെ വീടിന് സമീപത്ത് സ്ഫോടകവസ്തുകളുമായി കണ്ടെത്തിയ സ്‌കോര്‍പിയോയുടെ ഉടമയെ മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ചയാണ് വാഹനത്തിന്റെ ഉടമയായ മന്‍സൂഖ് ഹിരേന്‍ എന്നയാളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് മുംബൈ പൊലീസ് അറിയിച്ചു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നതായി മുംബൈ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തെ തന്റെ വാഹനം മോഷ്ടിക്കപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ച് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ വീടിന് സമീപത്ത് നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനം കണ്ടെത്തിയത്. വാനില്‍ നിന്ന് 20 ജലാറ്റിന്‍ സ്റ്റിക്കുകളാണ് കണ്ടെത്തിയതെന്ന് മുംബൈ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആദ്യം സംഭവത്തിന്റെ ഉത്തരവാദിത്വം ജയ്ഷ് ഉല്‍ ഹിന്ദ് എന്ന സംഘടന ഏറ്റെടുത്തിരുന്നു. മുംബൈ പൊലീസിന് അയച്ച കത്തിലാണ് സംഘടന ഇക്കാര്യം അവകാശപ്പെട്ടത്. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കത്തും സംഘടനയും തമ്മില്‍ ബന്ധമില്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

സംഭവത്തോടെ മേഖലയില്‍ പൊലീസ് സുരക്ഷ കര്‍ശനമാക്കിയിരുന്നു. മുംബൈ പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. സംഭവത്തില്‍ മുംബൈ ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

Next Story