Top

എട്ടാം ക്ലാസുവരെയുള്ള എല്ലാവരെയും ജയിപ്പിച്ചേക്കും; പ്ലസ് വണ്ണിന്റെ കാര്യവും ആലോചനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസുവരെയുള്ള വുദ്യാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ ഒരുമിച്ചിരുത്തി പരീക്ഷ നടത്തുന്നതിന്റെ ബുദ്ധിമുട്ടും ക്ലാസുകള്‍ നഷ്ടപ്പെട്ടതും പരിഗണിച്ചാണ് ആലോചന. ഒമ്പതു വരെയുള്ള ക്ലാസുകളില്‍ വര്‍ഷാവസാന പരീക്ഷ ഒഴിവാക്കുന്നതിലാണ് വകുപ്പ് തീരുമാനമെടുക്കുക. അടുത്ത മാസങ്ങളില്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതുകൂടി പരിഗണിച്ചാവും തീരുമാനമെടുക്കുക. പ്ലസ് വണ്ണിന് പൊതുപരീക്ഷയായതിനാല്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമാവും തീരുമാനം. അധ്യയന വര്‍ഷം നഷ്ടപ്പെടാതെയുള്ള നടപടികളായിരിക്കും കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാവുകയെന്നും നയപരമായ […]

30 Jan 2021 5:50 AM GMT

എട്ടാം ക്ലാസുവരെയുള്ള എല്ലാവരെയും ജയിപ്പിച്ചേക്കും; പ്ലസ് വണ്ണിന്റെ കാര്യവും ആലോചനയില്‍
X

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസുവരെയുള്ള വുദ്യാര്‍ത്ഥികള്‍ക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള ആലോചനയുമായി വിദ്യാഭ്യാസ വകുപ്പ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികളെ ഒരുമിച്ചിരുത്തി പരീക്ഷ നടത്തുന്നതിന്റെ ബുദ്ധിമുട്ടും ക്ലാസുകള്‍ നഷ്ടപ്പെട്ടതും പരിഗണിച്ചാണ് ആലോചന. ഒമ്പതു വരെയുള്ള ക്ലാസുകളില്‍ വര്‍ഷാവസാന പരീക്ഷ ഒഴിവാക്കുന്നതിലാണ് വകുപ്പ് തീരുമാനമെടുക്കുക.

അടുത്ത മാസങ്ങളില്‍ സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇതുകൂടി പരിഗണിച്ചാവും തീരുമാനമെടുക്കുക. പ്ലസ് വണ്ണിന് പൊതുപരീക്ഷയായതിനാല്‍ വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമാവും തീരുമാനം.

അധ്യയന വര്‍ഷം നഷ്ടപ്പെടാതെയുള്ള നടപടികളായിരിക്കും കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഉണ്ടാവുകയെന്നും നയപരമായ തീരുമാനം സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും എസ്‌സിഇആര്‍ടി അറിയിച്ചു.

Next Story