Top

ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് നയിച്ചു; ഇനി ഈ സ്‌കൂള്‍ കെയ്‌നിന്റെ പേരില്‍

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിനെ 2021 യൂറോ കപ്പ് ഫുട്‌ബോളിലേക്ക് നയിച്ച നായകന്‍ ഹാരി കെയ്‌ന് ആദരമര്‍പ്പിച്ച് ഇംഗ്ലണ്ടില്‍ ഒരു സ്‌കൂള്‍ പേരുമാറ്റി. ഇംഗ്ലീഷ് ടീമിന്റെ വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചാണ് യു.കെയിലെ കിങ്‌സ് ലിന്നിലുള്ള ഹൊവാര്‍ഡ്‌സ് ജൂനിയര്‍ സ്‌കൂള്‍ പേരുമാറ്റിയത്. ഇനി തങ്ങളുടെ സ്‌കൂള്‍ ഹാരി കെയ്ന്‍ ജൂനിയര്‍ സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെടുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു. 1966-ന് ശേഷം ഇംഗ്ലീഷ് ടീമിനെ ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലലിലേക്ക് നയിച്ചതിലുള്ള ആദരവാണ് ഇതെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്. […]

10 July 2021 3:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇംഗ്ലണ്ടിനെ ഫൈനലിലേക്ക് നയിച്ചു; ഇനി ഈ സ്‌കൂള്‍ കെയ്‌നിന്റെ പേരില്‍
X

ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിനെ 2021 യൂറോ കപ്പ് ഫുട്‌ബോളിലേക്ക് നയിച്ച നായകന്‍ ഹാരി കെയ്‌ന് ആദരമര്‍പ്പിച്ച് ഇംഗ്ലണ്ടില്‍ ഒരു സ്‌കൂള്‍ പേരുമാറ്റി. ഇംഗ്ലീഷ് ടീമിന്റെ വിജയത്തില്‍ ആഹ്‌ളാദം പ്രകടിപ്പിച്ചാണ് യു.കെയിലെ കിങ്‌സ് ലിന്നിലുള്ള ഹൊവാര്‍ഡ്‌സ് ജൂനിയര്‍ സ്‌കൂള്‍ പേരുമാറ്റിയത്.

ഇനി തങ്ങളുടെ സ്‌കൂള്‍ ഹാരി കെയ്ന്‍ ജൂനിയര്‍ സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെടുമെന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു. 1966-ന് ശേഷം ഇംഗ്ലീഷ് ടീമിനെ ഒരു പ്രധാന ടൂര്‍ണമെന്റിന്റെ ഫൈനലലിലേക്ക് നയിച്ചതിലുള്ള ആദരവാണ് ഇതെന്നാണ് മാനേജ്‌മെന്റ് വ്യക്തമാക്കുന്നത്.

ഇതേ സ്‌കൂള്‍ സെമിഫൈനലിനു മുമ്പും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ എല്ലാവരും ചേര്‍ന്ന് ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീമിനായി പാടിയ ഗാനം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലക്ഷക്കണക്കിന് ആരാധകരാണ് ഇതു ഷെയര്‍ ചെയ്തത്.

സ്‌കൂളിന്റെ പേര് മാറ്റിയതോടെ കുട്ടികള്‍ കൂടുതല്‍ സന്തോഷത്തിലാണ്. സോഷ്യല്‍ മീഡിയയിലെ സ്‌കൂളിന്റെ ലോഗോയും മാറ്റിയിട്ടുണ്ട്. ഇംഗ്ലണ്ടിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍. നാലു ഗോളുകള്‍ നേടിയ കെയ്ന്‍ ടോപ് സ്‌കോറര്‍ പുരസ്‌കാരവും നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഡെന്മാര്‍ക്കിനെതിരായ സെമിയില്‍ വിജയഗോള്‍ നേടിയത് കെയ്ന്‍ ആയിരുന്നു.

Next Story

Popular Stories