സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: പാചകത്തൊഴിലാളികൾക്ക് കുടിശ്ശിക തുക അനുവദിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ്
സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള പാചകത്തൊഴിലാളികൾക്ക് ആശ്വാസവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. 2020-21 അദ്ധ്യയന വർഷം പാചകത്തൊഴിലാളികൾക്ക് പ്രതിമാസം 1600 രൂപ വീതവും നേരത്തെ അനുവദിച്ചിരുന്നു. എന്നാൽ സാമ്പത്തിക നിയന്ത്രണങ്ങൾ കാരണം 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ചില മാസങ്ങളിലെ സമാശ്വാസം മാറി നൽകാൻ സാധിച്ചില്ല. ഇത്തരത്തിൽ വിതരണം ചെയ്യാൻ സാധിക്കാതെ വന്ന കുടിശ്ശികയിനത്തിലുള്ള തുകയാണ് അനുവദിച്ച് ഉത്തരവായിരിക്കുന്നത്. ഇതിനായി ഓരോ ജില്ലയിലും ആവശ്യമായി വരുന്നത് എത്ര തുക എന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ റിപ്പോർട്ട് […]
2 July 2021 7:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള പാചകത്തൊഴിലാളികൾക്ക് ആശ്വാസവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. 2020-21 അദ്ധ്യയന വർഷം പാചകത്തൊഴിലാളികൾക്ക് പ്രതിമാസം 1600 രൂപ വീതവും നേരത്തെ അനുവദിച്ചിരുന്നു.
എന്നാൽ സാമ്പത്തിക നിയന്ത്രണങ്ങൾ കാരണം 2021 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ചില മാസങ്ങളിലെ സമാശ്വാസം മാറി നൽകാൻ സാധിച്ചില്ല. ഇത്തരത്തിൽ വിതരണം ചെയ്യാൻ സാധിക്കാതെ വന്ന കുടിശ്ശികയിനത്തിലുള്ള തുകയാണ് അനുവദിച്ച് ഉത്തരവായിരിക്കുന്നത്.
ഇതിനായി ഓരോ ജില്ലയിലും ആവശ്യമായി വരുന്നത് എത്ര തുക എന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ റിപ്പോർട്ട് നൽകിയിരുന്നു.മൊത്തം 11,75,000 രൂപയാണ് കുടിശ്ശികയിനത്തിലുള്ള തുക.ഈ തുക അനുവദിച്ചാണ് ഉത്തരവായിരിക്കുന്നതെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.