Top

നിതിന്‍ ഗഡ്കരിയുടെ വാദം പൊളിയുന്നു; സ്‌കാനിയ അഴിമതിയില്‍ തെളിവുകള്‍ പുറത്ത്‌

സ്‌കാനിയ ബസ് ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കും കുടുംബങ്ങള്‍ക്കും എതിരെയുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇന്ത്യയില്‍ കരാറുകള്‍ ലഭിക്കുന്നതിനായി സ്‌കാനിയ കമ്പനി നിതിന്‍ ഗഡ്കരിക്കും കുടുബത്തിനും ആഡംബര ബസ് നല്‍കിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട് സ്‌കാനിയ കമ്പനിയുമായി മന്ത്രിയുടെ മക്കള്‍ നടത്തിയ ആശയവിനിമയത്തിന്റെ രേഖകളാണ് നിലവില്‍ പുറത്തായിരിക്കുന്നത്. ഇന്ത്യയില്‍ കരാര്‍ ലഭിക്കുന്നതിനായി ഗഡ്കരി കുടുംബത്തിന് സ്‌കാനിയ കമ്പനി ആഡംബര ബസ് നല്‍കിയെന്നായിരുന്നു മന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ […]

14 April 2021 5:50 AM GMT

നിതിന്‍ ഗഡ്കരിയുടെ വാദം പൊളിയുന്നു; സ്‌കാനിയ അഴിമതിയില്‍ തെളിവുകള്‍ പുറത്ത്‌
X

സ്‌കാനിയ ബസ് ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിക്കും കുടുംബങ്ങള്‍ക്കും എതിരെയുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇന്ത്യയില്‍ കരാറുകള്‍ ലഭിക്കുന്നതിനായി സ്‌കാനിയ കമ്പനി നിതിന്‍ ഗഡ്കരിക്കും കുടുബത്തിനും ആഡംബര ബസ് നല്‍കിയെന്ന ആരോപണത്തെ സാധൂകരിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കരാറുമായി ബന്ധപ്പെട്ട് സ്‌കാനിയ കമ്പനിയുമായി മന്ത്രിയുടെ മക്കള്‍ നടത്തിയ ആശയവിനിമയത്തിന്റെ രേഖകളാണ് നിലവില്‍ പുറത്തായിരിക്കുന്നത്.

ഇന്ത്യയില്‍ കരാര്‍ ലഭിക്കുന്നതിനായി ഗഡ്കരി കുടുംബത്തിന് സ്‌കാനിയ കമ്പനി ആഡംബര ബസ് നല്‍കിയെന്നായിരുന്നു മന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ ഇവയെല്ലാം തള്ളിക്കൊണ്ട് ചൊവ്വാഴ്ച്ച നിതിന്‍ ഗഡ്കരി തന്നെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ മക്കളായ നിഖില്‍ ഗഡ്കരി, സാരംഗ് ഗഡ്കരി എന്നിവര്‍ സ്‌കാനിയ കമ്പനിയുമായി ബന്ധപ്പെട്ട രേഖകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

മന്ത്രിയുടെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ടാണ് കുടുംബം ബസ് ആവശ്യപ്പെട്ടത്. 2015ല്‍ കര്‍ണാടകയിലുള്ള സര്‍സപൂരിയില്‍ സ്‌കാനിയ കമ്പനി ആദ്യ പ്ലാന്റ് സ്ഥാപിച്ചതിന് പിന്നാലെയായിരുന്നു ഇവരുടെ നീക്കം. സാരംഗ് ഗഡ്കരി ബംഗളൂരുവിലെ സ്‌കാനിയ കമ്പനി സന്ദര്‍ശിച്ചതിനും തെളിവുണ്ട്.

വാട്‌സ് ആപ്പ് ചാറ്റുകളടക്കമുള്ള തെളിവുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. മാധ്യമ കൂട്ടായ്മയുടെ അന്വേഷണത്തിലാണ് രേഖകള്‍ പുറത്തായത്. ഇതുവഴി തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന നിതിന്‍ ഗഡ്കരിയുടെ വാദം പൊളിഞ്ഞിരിക്കുകയാണ്. ഫോറന്‍സിക് പരിശോധന നടത്തി സ്ഥിരീകരിച്ച വാട്‌സ് ആപ്പ് ചാറ്റുകളാണ് ഇവയെന്നും മാധ്യമ കൂട്ടായ്മ വ്യക്തമാക്കി. ദേശീയ മാധ്യമങ്ങളായ ദി വയര്‍, കാരവന്‍, ന്യൂസ് ലോണ്‍ഡ്രി എന്നിവയാണ് ഇത് സംബന്ധിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഗഡ്കരി കുടുംബത്തിന് വേണ്ടി സുദര്‍ശനന്‍ ഹോസ്പിറ്റാലിറ്റി എന്ന സ്വകാര്യ സ്ഥാപനമാണ് ആഡംബര ബസ് പാട്ടത്തിനെടുത്തതെന്നും അതിന്റെ പണം ഇതേവരെ അടച്ചു തീര്‍ത്തിട്ടില്ലെന്നാണ് സ്‌കാനിയ കമ്പനിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. സാരംഗിന്റെ ഉടമസ്ഥതയിലുള്ള മാനസ് അഗ്രോയാണ് സുദര്‍ശന ഹോസ്പിറ്റാലിറ്റിക്ക് വായ്പാ തുക അടച്ചുകൊണ്ടിരിക്കുന്നതെന്ന് തെളിയിക്കുന്നതെന്നും രേഖകളില്‍ വ്യക്തമാണ്.

Next Story