Top

‘ഗോമാതാ ഫ്രൈ’; രഹ്ന ഫാത്തിമക്ക് മാധ്യമങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി സുപ്രീംകോടതി

സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഹൈക്കോടതി വിധി ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നായിരുന്നു രഹ്ന ഫാത്തിമയുടെ വാദം. ഇത് സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ സംസ്ഥാന സര്‍ക്കാരിനും ബിജെപി നേതാവ് രാധാകൃഷ്ണ മേനോനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. യൂട്യൂബ് ചാനലിലെ കുക്കറി ഷോയില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം […]

9 Feb 2021 3:00 AM GMT

‘ഗോമാതാ ഫ്രൈ’; രഹ്ന ഫാത്തിമക്ക് മാധ്യമങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി സുപ്രീംകോടതി
X

സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ മാധ്യമങ്ങളിലൂടെ അഭിപ്രായം പറയുന്നതിന് ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമക്ക് ഹൈക്കോടതി ഏര്‍പ്പെടുത്തിയ വിലക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു. ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്.

ഹൈക്കോടതി വിധി ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നായിരുന്നു രഹ്ന ഫാത്തിമയുടെ വാദം. ഇത് സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ സംസ്ഥാന സര്‍ക്കാരിനും ബിജെപി നേതാവ് രാധാകൃഷ്ണ മേനോനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

യൂട്യൂബ് ചാനലിലെ കുക്കറി ഷോയില്‍ മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്ന് ചൂണ്ടികാട്ടി നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു ഹൈക്കോടതിയുടെ വിധി.

ചാനലില്‍ ‘ഗോമാതാ ഫ്രൈ’ എന്ന പേരില്‍ ബീഫ് പാചകം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരുന്നു. മനപൂര്‍വ്വം മതസ്പര്‍ദ്ധ ഉണ്ടാക്കാനാണ് ഇത്തരം പരാമര്‍ശമെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം. ജസ്റ്റിസ് സുനില്‍ തോമസായിരുന്നു രഹ്നക്ക് സാമൂഹ്യമാധ്യമങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയത്.

അതേസമയം ചാനലുകളോട് പ്രതികരിക്കുന്നതിനും സാമൂഹിക മാധ്യമങ്ങളില്‍ അഭിപ്രായം പറയുന്നതിനും അനുമതി ലഭിച്ചെങ്കിലും ജാമ്യവ്യവസ്ഥയുടെ ഭാഗമായി രഹ്ന ഫാത്തിമക്ക് ഏര്‍പ്പെടുത്തിയ മറ്റ് വിലക്കുകള്‍ തുടരും.

Next Story