Top

രാജ്ദീപ് സര്‍ദേശായിക്കെതിരെ കോടതിയലക്ഷ്യക്കേസ്; സുപ്രീം കോടതിയെ വിമര്‍ശിക്കുന്ന ട്വീറ്റിന്റെ പേരില്‍ സ്വമേധയാ നടപടി

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്കെതിരെ കോടതിയലക്ഷ്യക്കേസ്. 2020 ഓഗസ്റ്റില്‍ നീതിന്യായവ്യവസ്ഥയെ വിമര്‍ശിച്ചുകൊണ്ട് രാജ്ദീപ് സര്‍ദേശായി നടത്തിയ ട്വീറ്റിന്റെ പേരില്‍ സ്വമേധയാ ആണ് നടപടിയെടുത്തിരിക്കുന്നത്. കോടതിയെ ആക്ഷേപിച്ചെന്നാരോപിച്ച് ആസ്ത ഖുറാന എന്നയാള്‍ നല്‍കിയ പരാതിയേത്തുടര്‍ന്ന് രാജ്യത്തെ പരമോന്നത കോടതി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ മുമ്പ് സര്‍ദേശായിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും അനുവാദം നല്‍കാതിരിക്കുകയും ചെയ്തിരുന്നു. സെബ്റ്റംബറിലാണ് ആസ്ത ഖുറാന പരാതി നല്‍കിയതെങ്കിലും കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സ്വമേധായ നടപടിയെടുത്തിരിക്കുന്നത്. […]

16 Feb 2021 9:26 AM GMT

രാജ്ദീപ് സര്‍ദേശായിക്കെതിരെ കോടതിയലക്ഷ്യക്കേസ്; സുപ്രീം കോടതിയെ വിമര്‍ശിക്കുന്ന ട്വീറ്റിന്റെ പേരില്‍ സ്വമേധയാ നടപടി
X

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്കെതിരെ കോടതിയലക്ഷ്യക്കേസ്. 2020 ഓഗസ്റ്റില്‍ നീതിന്യായവ്യവസ്ഥയെ വിമര്‍ശിച്ചുകൊണ്ട് രാജ്ദീപ് സര്‍ദേശായി നടത്തിയ ട്വീറ്റിന്റെ പേരില്‍ സ്വമേധയാ ആണ് നടപടിയെടുത്തിരിക്കുന്നത്. കോടതിയെ ആക്ഷേപിച്ചെന്നാരോപിച്ച് ആസ്ത ഖുറാന എന്നയാള്‍ നല്‍കിയ പരാതിയേത്തുടര്‍ന്ന് രാജ്യത്തെ പരമോന്നത കോടതി കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ മുമ്പ് സര്‍ദേശായിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുന്നതില്‍ വിയോജിപ്പ് പ്രകടിപ്പിക്കുകയും അനുവാദം നല്‍കാതിരിക്കുകയും ചെയ്തിരുന്നു. സെബ്റ്റംബറിലാണ് ആസ്ത ഖുറാന പരാതി നല്‍കിയതെങ്കിലും കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സ്വമേധായ നടപടിയെടുത്തിരിക്കുന്നത്. കോടതിയലക്ഷ്യക്കേസില്‍ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റം ചെയ്‌തെന്ന് വിധിയുണ്ടായ ഓഗസ്റ്റ് 14ന് സര്‍ദേശായി നടത്തിയ ട്വിറ്റര്‍ പ്രതികരണമാണ് കേസിന് കാരണം. ‘പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യക്കേസില്‍ കുറ്റക്കാരനാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നു. ഓഗസ്റ്റ് 20ന് ശിക്ഷ വിധിക്കും. കശ്മീരില്‍ ഒരു വര്‍ഷത്തിലേറെയായി തടങ്കലില്‍ കഴിയുന്നവരുടെ ഹേബിയസ് കോര്‍പസ് ഹര്‍ജി ഇപ്പോഴും അനിശ്ചിതമായി തുടരുമ്പോഴാണിത്.’

ഓഗസ്റ്റ് 31ന് ഭൂഷണ് ഒരു രൂപ പിഴ ശിക്ഷിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്നപ്പോഴും സര്‍ദേശായി ട്വീറ്റ് ചെയ്തു. ‘സ്വയം സൃഷ്ടിച്ച നാണക്കേടില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുകയാണ് കോടതി. വി സി മിശ്ര കേസിലെ അഞ്ചംഗ ബെഞ്ച് വിധി ഡീബാര്‍ ചെയ്യാന്‍ സുപ്രീം കോടതിക്ക് അധികാരമില്ല. എന്തുകൊണ്ട് സുപ്രീം കോടതിയ്ക്ക് മാപ്പ് പറഞ്ഞ് ഇതങ്ങ് അവസാനിപ്പിച്ചുകൂടാ.’

പ്രശാന്ത് ഭൂഷണ്‍ കോടതിയലക്ഷ്യക്കേസില്‍ വാദം കേട്ട ജസ്റ്റിസ് അരുണ്‍ മിശ്ര, മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി എന്നിവരേക്കുറിച്ച് സര്‍ദേശായി നടത്തിയ ട്വീറ്റുകളും മാധ്യമപ്രവര്‍ത്തകനെതിരെ സുപ്രീം കോടതിയ്ക്ക് നല്‍കിയ പരാതിയില്‍ ഖുറാന ചേര്‍ത്തിരുന്നു.

Next Story