Top

‘തിരക്ക് കുറയ്ക്കാന്‍ ഉടന്‍ പരോള്‍ നല്‍കണം’; കൊവിഡ് വ്യാപനത്തില്‍ ജയിലുകള്‍ക്ക് നിര്‍ദ്ദേശവുമായി സുപ്രീംകോടതി

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നത് കണക്കിലെടുത്ത് ജയിലുകളില്‍ തിരക്ക് കുറയ്ക്കുന്നതിന് നിര്‍ദ്ദേശവുമായി സുപ്രീംകോടതി. ഒന്നാം രോഗ വ്യാപന സമയത്ത് പരോള്‍ അനുവദിച്ചവര്‍ക്ക് വീണ്ടും പരോള്‍ അനുവദിക്കണം. പരോളില്‍ പുറത്ത് തുടരുന്നവര്‍ക്ക് 90 ദിവസത്തേക്ക് കൂടി പരോള്‍ നീട്ടിനല്‍കണമെന്നും പുറത്തിറക്കിയ ഉത്തരവില്‍ കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഒന്നാം രോഗ വ്യാപന സമയത്ത് ജയിലിലെ തിരക്ക് കുറയ്ക്കുന്നതിനായി ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശ പ്രകാരം പരോള്‍ അനനുവദിച്ചവര്‍ക്ക് വീണ്ടും പരോള്‍ നല്‍കണമെന്നാണ് […]

8 May 2021 5:45 AM GMT

‘തിരക്ക് കുറയ്ക്കാന്‍ ഉടന്‍ പരോള്‍ നല്‍കണം’; കൊവിഡ് വ്യാപനത്തില്‍ ജയിലുകള്‍ക്ക് നിര്‍ദ്ദേശവുമായി സുപ്രീംകോടതി
X

രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്നത് കണക്കിലെടുത്ത് ജയിലുകളില്‍ തിരക്ക് കുറയ്ക്കുന്നതിന് നിര്‍ദ്ദേശവുമായി സുപ്രീംകോടതി. ഒന്നാം രോഗ വ്യാപന സമയത്ത് പരോള്‍ അനുവദിച്ചവര്‍ക്ക് വീണ്ടും പരോള്‍ അനുവദിക്കണം. പരോളില്‍ പുറത്ത് തുടരുന്നവര്‍ക്ക് 90 ദിവസത്തേക്ക് കൂടി പരോള്‍ നീട്ടിനല്‍കണമെന്നും പുറത്തിറക്കിയ ഉത്തരവില്‍ കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

ഒന്നാം രോഗ വ്യാപന സമയത്ത് ജയിലിലെ തിരക്ക് കുറയ്ക്കുന്നതിനായി ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശ പ്രകാരം പരോള്‍ അനനുവദിച്ചവര്‍ക്ക് വീണ്ടും പരോള്‍ നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്. ഒന്നാം തരംഗത്തില്‍ തടവുകാര്‍ക്ക് പരോള്‍, ജയില്‍ മോചനം എന്നിവ നല്‍കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും ഉന്നതാധികാര സമിതിയെ നിയോഗിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. രാജ്യത്ത് രോഗവ്യാപന തോത് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടും ഇതേ നടപടിയിലേക്ക് തിരിച്ചുപോകാനുള്ള നിര്‍ദ്ദേശമാണ് ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് മുന്നോട്ടുവെച്ചിരിക്കുന്നത്.

ജയില്‍ നിന്നും പുറത്തിറങ്ങുന്നതിനുള്ള വ്യവസ്ഥ ഉന്നതാധികാര സമിതിക്ക് തീരുമാനിക്കാം. ഈ തീരുമാനങ്ങള്‍ സര്‍ക്കാരിന്റെയും ഹൈക്കോടതികളുടെയും സംസ്ഥാന ലീഗല്‍ സര്‍വീസ് അതോറിറ്റികളുടെയും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണം, ഇളവുകള്‍ നല്‍കുന്നവര്‍ക്കുള്ള യാത്രാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തേണ്ട ഉത്തരവാദിത്തം ജയില്‍ അധികൃതരുടേതായിരിക്കും. ജയിലില്‍ തുടരുന്നവര്‍ക്ക് ആവശ്യമായ ചികിത്സ സൗകര്യങ്ങള്‍ സജ്ജമാക്കുകയും വേണം.

ALSO READ: ആലപ്പുഴയില്‍ ഡൊമിസിലറി കൊവിഡ് കെയര്‍ സെന്ററില്‍ 24 മണിക്കൂറും സേവനം; സംവിധാനം ഉറപ്പാക്കി ജില്ലാ ഭരണകൂടം

ഉന്നതാധികാര സമിതികള്‍ ഇല്ലാത്ത സംസ്ഥാനങ്ങളില്‍ അവ എത്രയും വേഗം രൂപീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജയിലില്‍ കഴിയുന്നര്‍ക്ക് പരിശോധന സൗകര്യങ്ങള്‍ ഒരുക്കണം. ഡല്‍ഹി മാതൃകയില്‍ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നവരുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന നിര്‍ദ്ദേശവും കോടതി മുന്നോട്ടു വെച്ചിട്ടുണ്ട്. ജയിലുകള്‍ നിറയുന്നത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന കണക്കുക്കൂട്ടലിലാണ് സൂപ്രീംകോടതി ഇത്തരമൊരു തീരുമാനത്തിലേക്ക് പോയിരിക്കുന്നത്. ഏകദേശം നാല് ലക്ഷത്തിലധികം തടവുകാരാണ് രാജ്യത്തുടനീളമുള്ള വിവിധ ജയിലിലുകളിലായി കഴിയുന്നത്.

ALSO READ: ‘ചെയ്തത് നല്ല കാര്യം; പക്ഷെ ബൈക്ക് ആബുലന്‍സിന് പകരമാവില്ല’; ആലപ്പുഴയിലെ സംഭവത്തില്‍ മുഖ്യമന്ത്രി

Next Story