രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പിനെതിരായ സരിതയുടെ ഹരജി തള്ളി സുപ്രീംകോടതി; സമയം കളഞ്ഞതിന് ഒരു ലക്ഷം പിഴയും
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് തന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളിയ നടപടിക്കെതിരെ സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. ബാലിശമായ ഹര്‍ജി നല്‍കി കോടതിയുടെ സമയം ചെലവിട്ടതിന് സരിതയ്ക്ക് ഒരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സരിതയുടെ അഭിഭാഷകര്‍ തുടര്‍ച്ചയായി ഹാജര്‍ ആകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളുന്നതെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി. ഇന്നും […]

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള രാഹുല്‍ ഗാന്ധിയുടെ തിരെഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് തന്റെ സ്ഥാനാര്‍ത്ഥിത്വം തള്ളിയ നടപടിക്കെതിരെ സരിത എസ് നായര്‍ നല്‍കിയ ഹര്‍ജി തള്ളി സുപ്രീം കോടതി. ബാലിശമായ ഹര്‍ജി നല്‍കി കോടതിയുടെ സമയം ചെലവിട്ടതിന് സരിതയ്ക്ക് ഒരലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
സരിതയുടെ അഭിഭാഷകര്‍ തുടര്‍ച്ചയായി ഹാജര്‍ ആകാത്തതിനെ തുടര്‍ന്നാണ് ഹര്‍ജി തള്ളുന്നതെന്ന് ചീഫ് ജസ്റ്റിസ് ബോബ്‌ഡെ വ്യക്തമാക്കി. ഇന്നും കേസ് പരിഗണിച്ചപ്പോള്‍ സരിതയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജറായിരുന്നില്ല. ഇതേ തുടര്‍ന്നാണ് പിഴയോടെ കോടതി ഹര്‍ജി തള്ളിയത്.
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ പുതിയ തെരെഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപെട്ടിരുന്നത്. സരിതയുടെ ഹര്‍ജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു.
2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടില്‍നിന്നും മത്സരിക്കാനായിരുന്നു സരിത നാമനിര്‍ദ്ദേശം തള്ളിയത്. ഇത് വരണാധികാരികള്‍ തള്ളുകയായിരുന്നു.
കോണ്‍ഗ്രസിന്റെ രാഹുല്‍ ഗാന്ധിക്കെതിരെയായിരുന്നു സരിത മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് പെരുമ്പാവൂര്‍, പത്തനംതിട്ട കോടതികള്‍ സരിതയ്ക്ക് ശിക്ഷ വിധിച്ചിരന്നത് ചൂണ്ടിക്കാട്ടിയായിരുന്നു നാമനിര്‍ദ്ദേശ പത്രിക തള്ളിയത്. വയനാടിന് പുറമെ രാഹുലിന്റെ മണ്ഡലമായിരുന്ന അമേത്തിയിലും സരിത പത്രിക നല്‍കിയിരുന്നു. അമേത്തിയിലെ നാമനിര്‍ദ്ദേശ പത്രികയും തള്ളിയിരുന്നു.
തനിക്കെതിരായ ശിക്ഷാവിധി സെഷന്‍സ് കോടതി സ്‌റ്റേ ചെയ്തിട്ടുണ്ടെന്നും മത്സരിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്നുമാണ് സരിത ഹരജിയില്‍ അവകാശപ്പെടുന്നത്.