‘കേന്ദ്രത്തിന് വാക്‌സിന്‍ സൗജന്യമായി നല്‍കികൂടെ, കമ്പനികള്‍ക്ക് 4,500 കോടി നല്‍കിയതെന്തിന്?’; സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ
ന്യൂഡല്‍ഹി: കൊവിഡ് കേസുകളില്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ. കേന്ദ്ര സര്‍ക്കാരിന് 100 ശതമാനം വാക്‌സിനും വാങ്ങി നല്‍കികൂടെയെന്നും ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി ചോദിച്ചു. രണ്ട് വില നിര്‍ണയിക്കേണ്ട കാര്യമുണ്ടോ? സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതില്‍ തുല്യത ഉറപ്പാക്കാന്‍ സാധിക്കുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ചില സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നു. മറ്റു ചില സംസ്ഥാനങ്ങള്‍ക്ക ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ക്കെതിരെ പ്രതികാരം നടപടികള്‍ സ്വീകരിക്കരുത്. […]

ന്യൂഡല്‍ഹി: കൊവിഡ് കേസുകളില്‍ സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നാളെ. കേന്ദ്ര സര്‍ക്കാരിന് 100 ശതമാനം വാക്‌സിനും വാങ്ങി നല്‍കികൂടെയെന്നും ഹര്‍ജി പരിഗണിക്കവെ സുപ്രീംകോടതി ചോദിച്ചു. രണ്ട് വില നിര്‍ണയിക്കേണ്ട കാര്യമുണ്ടോ? സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നതില്‍ തുല്യത ഉറപ്പാക്കാന്‍ സാധിക്കുന്നത് എങ്ങനെയെന്നും കോടതി ചോദിച്ചു. ജസ്റ്റീസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്.
ചില സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ ലഭിക്കുന്നു. മറ്റു ചില സംസ്ഥാനങ്ങള്‍ക്ക ലഭിക്കുന്നില്ലെന്ന പരാതി ഉയരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ സഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ക്കെതിരെ പ്രതികാരം നടപടികള്‍ സ്വീകരിക്കരുത്. അത്തരം നടപടികള്‍ എടുത്താല്‍ അതിനെ കോടതി അലക്ഷ്യമായി കണക്കാക്കും.
കമ്പനികള്‍ക്ക് 4,500 കോടി നല്‍കാനുള്ള കേന്ദ്ര നീക്കത്തിലും സുപ്രീംകോടതി സംശയം ഉന്നയിച്ചു. പത്ത് പൊതുമേഖല സ്ഥാപനങ്ങളില്‍ വാക്‌സിന്‍ നിര്‍മ്മാണം നടത്താം എന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. അങ്ങനെയായിരുന്നു എങ്കില്‍ ഈ രണ്ട് കമ്പനികള്‍ക്കും 4,500 കോടി രൂപ എന്തിന് നല്‍കിയെന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് കോടതി ഇടപെടന്നതെന്നും ഹര്‍ജി പരിഗണിക്കവെ ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു. വാക്‌സിന്‍ വില കമ്പനികള്‍ക്ക് വിട്ടുകൊടുക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. മെയ് പത്തിന് കേസ് വീണ്ടും പരിഗണിക്കും.
ഇതിനിടെ സര്‍ക്കാരിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന വാക്‌സിന്‍ പൊതുമുതലാണെന്ന് സുപ്രീം കോടതി നേരത്തെ പരാമര്‍ശം നടത്തിയിരുന്നു. കൊവിന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതിനെ ചോദ്യം ചെയ്ത കോടതി ഇന്റര്‍നെറ്റ് നിരക്ഷരരായവര്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യുമെന്നും അതിനായി സ്വീകരിച്ചിട്ടുള്ള സംവിധാനങ്ങള്‍ എന്തെല്ലാമാണെന്നും കേന്ദ്രത്തോട് ചോദിച്ചു. വാക്‌സിന്‍ സ്വരൂപിച്ച് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യാത്തതെന്ത് കൊണ്ടെന്നും കോടതി അന്വേഷിച്ചു.
പേറ്റന്റ് അനുമതിയില്ലാതെ വാക്‌സിന്‍ വിതരണം എന്തുകൊണ്ട് പരിഗണിക്കുന്നില്ല എന്ന് ചോദിച്ച സുപ്രീംകോടതി, ശ്മശാനത്തൊഴിലാളികളുടെ രെജിസ്‌ട്രേഷനായി ഒരുക്കിയിട്ടുള്ള സംവിധാനങ്ങളെ പറ്റിയും അന്വേഷിച്ചു.
സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ എന്നിങ്ങനെ രണ്ട് വാക്‌സിനുകളാണ് രാജ്യത്ത് ഇപ്പോള്‍ വിതരണം ചെയ്യുന്നത്. ഒരു ഡോസ് വാക്‌സിന്‍ 250 രൂപയ്ക്ക് ഇതുവരെ ലഭ്യമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയപ്രകാരം കോവിഷീല്‍ഡിന്റെ ഒരു ഡോസ് ലഭിക്കാന്‍ സര്‍ക്കാര്‍ 300 രൂപയും സ്വകാര്യ ആശുപത്രികള്‍ 600 രൂപയുമാണ് നല്‍കേണ്ടി വരിക.
പുതിയ നയം അനുസരിച്ച് മെയ് ഒന്നു മുതല്‍ സ്വകാര്യ ആശുപത്രികളും വാക്‌സിന്‍ നിര്‍മാതാക്കളില്‍ നിന്ന് നേരിട്ട് വാങ്ങണം. ഇതിന്റെ ഫലമായി സ്വകാര്യ ആശുപത്രികളില്‍ വാക്‌സിന്‍ കുത്തിവെയ്പ് നിരക്ക് കുത്തനെ ഉയരും. കൂടാതെ വാക്‌സിന്‍ ക്ഷാമം രാജ്യത്ത് രൂക്ഷമാണ്.
ജനിതകമാറ്റം വന്ന വൈറസുകളെ പ്രതിരോധിക്കാന്‍ കോവാക്‌സിന്‍ ഫലപ്രദമാണെന്ന് ഐസിഎംആര്‍ വ്യക്തമാക്കിയിട്ടുണ്ട്. 18 വയസിന് മുകളിലുള്ളവരെ ഉള്‍പ്പെടുത്തി പുതിയ വാക്‌സിനേഷന്‍ നിര്‍ദേശം വന്നതിന് പിന്നാലെയാണ് ഈ തീരുമാനം.
അതേസമയം കേന്ദ്രത്തിന് കൊവീഷീല്‍ഡ് വാക്‌സിന്‍ ഒരു ഡോസിന് 150 രൂപക്ക് ലഭിക്കുന്നത് തുടരും. ഒരു ഷോട്ടിന് 750 മുതല്‍ 1,500 രൂപ വരെ വിലവരുന്ന വിദേശ വാക്‌സിനുകളെ അപേക്ഷിച്ച് കൊവീഷീല്‍ഡ് വാക്‌സിനുകളുടെ ചെലവ് താങ്ങാന്‍ കഴിയുന്നതാണെന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രതികരണം.