1975ലെ അടിയന്തിരാവസ്ഥ: 45 വര്‍ഷങ്ങള്‍ക്ക് ശേഷം ഭരണഘടനാ സാധുത പരിശോധിക്കാമെന്ന് സുപ്രീംകോടതി; നടപടി 94കാരിയുടെ ഹര്‍ജിയില്‍
1975 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പൂര്‍ണമായും ഭരണഘടനാ വിരുദ്ധമായിരുന്നെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 94 കാരി നല്‍കിയ ഹരജി പരിഗണിക്കാമെന്ന് സമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിലുമാരായ സജ്ജയ് കിഷന്‍ കോള്‍, ദിനേഷ് മഹേശ്വരി, ഹൃതികേഷ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അതേസമയം ഹരജി ന്യായമാണെന്ന് സമ്മതിച്ച കോടതി 45 വര്‍ഷത്തിനു ശേഷം അടിയന്തരാവസ്ഥയുടെ സാധുത പരിശോധിക്കുന്നത് പ്രായോഗികമാണോ എന്ന കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാടെന്താണെന്ന് ചോദിക്കുകയും ചെയ്തു കോടതി. ഇതു […]

1975 ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പൂര്‍ണമായും ഭരണഘടനാ വിരുദ്ധമായിരുന്നെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് 94 കാരി നല്‍കിയ ഹരജി പരിഗണിക്കാമെന്ന് സമ്മതിച്ച് സുപ്രീം കോടതി. ജസ്റ്റിലുമാരായ സജ്ജയ് കിഷന്‍ കോള്‍, ദിനേഷ് മഹേശ്വരി, ഹൃതികേഷ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
അതേസമയം ഹരജി ന്യായമാണെന്ന് സമ്മതിച്ച കോടതി 45 വര്‍ഷത്തിനു ശേഷം അടിയന്തരാവസ്ഥയുടെ സാധുത പരിശോധിക്കുന്നത് പ്രായോഗികമാണോ എന്ന കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ നിലപാടെന്താണെന്ന് ചോദിക്കുകയും ചെയ്തു കോടതി. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
വീര സരിന്‍ എന്ന സ്ത്രീയാണ് സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്. അടിയന്തരാവസ്ഥ തന്റെ ജീവിതത്തില്‍ വലിയ നഷ്ടമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ കോടതിയെ സമീപിച്ചത്. തന്റെ ഭര്‍ത്താവിനെ ഏഴു വര്‍ഷം തടവിലിടുകയും ഭര്‍ത്താവിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും ഹരജിയില്‍ പറയുന്നു. ഈ വര്‍ഷങ്ങളില്‍ തന്റെ കുടുംബത്തിന് വലിയ മാനസിക ആഘാതങ്ങള്‍ നേരിട്ടെന്നും ഹരജിയില്‍ പറയുന്നു. അടിയന്തരാവസ്ഥാ പ്രഖ്യാപനം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നും 25 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഹരജിയില്‍ ആവശ്യപ്പെട്ടത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സല്‍വെയാണ് ഈ സ്ത്രീക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
- TAGS:
- supreme court