Top

ഡല്‍ഹി കലാപക്കേസില്‍ ഫേസ്ബുക്ക് മേധാവി നിയമസഭാസമിതിയിക്ക് മുന്നില്‍ ഹാജരാവണമെന്ന് സുപ്രീംകോടതി

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമമായ ഫേസ്ബുക്കിനോട് നിയമസഭാസമിതിക്കുമുന്നില്‍ ഹാജാരാവരണമെന്ന് സുപ്രീംകോടതി. സാമൂഹികമാധ്യമമായ ഫേസ്ബുക്ക് അടക്കമുള്ളവര്‍ ഉപയോക്താക്കളോടുള്ള ഉത്തരവാദിത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതി ഡല്‍ഹി കലാപക്കേസില്‍ ഫേസ്ബുക്കിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്. ഫേസ്ബുക്ക് ഇന്ത്യാ മേധാവി അജിത് മോഹനെ 2020ല്‍ നടന്ന ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട നിയമസഭാ സമിതി വിളിപ്പിച്ചതിനെതിരെ ഫേസ്ബുക്ക് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി കടുത്ത നിലപാടുമായി മുന്നോട്ടുവന്നത്. എന്നാല്‍ സമാധാനവും ഐക്യവും ഉറപ്പുവരുത്തുന്നതിന് രൂപീകരിച്ചതാണ് നിയമസഭാസമിതിയെന്നും ഫേസ്ബുക്ക് മേധാവി സമിതിയുടെ മുന്നില്‍ ഹാജരാവണമെന്നും കോടതി […]

9 July 2021 2:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഡല്‍ഹി കലാപക്കേസില്‍ ഫേസ്ബുക്ക് മേധാവി നിയമസഭാസമിതിയിക്ക് മുന്നില്‍ ഹാജരാവണമെന്ന് സുപ്രീംകോടതി
X

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമമായ ഫേസ്ബുക്കിനോട് നിയമസഭാസമിതിക്കുമുന്നില്‍ ഹാജാരാവരണമെന്ന് സുപ്രീംകോടതി. സാമൂഹികമാധ്യമമായ ഫേസ്ബുക്ക് അടക്കമുള്ളവര്‍ ഉപയോക്താക്കളോടുള്ള ഉത്തരവാദിത്വം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട സുപ്രീംകോടതി ഡല്‍ഹി കലാപക്കേസില്‍ ഫേസ്ബുക്കിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തിയത്.

ഫേസ്ബുക്ക് ഇന്ത്യാ മേധാവി അജിത് മോഹനെ 2020ല്‍ നടന്ന ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട നിയമസഭാ സമിതി വിളിപ്പിച്ചതിനെതിരെ ഫേസ്ബുക്ക് നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി കടുത്ത നിലപാടുമായി മുന്നോട്ടുവന്നത്. എന്നാല്‍ സമാധാനവും ഐക്യവും ഉറപ്പുവരുത്തുന്നതിന് രൂപീകരിച്ചതാണ് നിയമസഭാസമിതിയെന്നും ഫേസ്ബുക്ക് മേധാവി സമിതിയുടെ മുന്നില്‍ ഹാജരാവണമെന്നും കോടതി വ്യക്തമാക്കി.

സമിതിയുടെ നിയമപരിധിയ്ക്ക പുറത്തു നിന്നുള്ള ചോദ്യങ്ങള്‍ വന്നാല്‍ ഫേസ്ബുക്ക് പ്രതിനിധിയ്ക്ക് അതിന് മറുപടി പറയാതിരിക്കാം. എന്നാല്‍ സമിതിയ്ക്കു മുന്നില്‍ ഹാജരാവാത്തത് അപക്വമായ തീരുമാനമാണെന്ന് കോടതി നിരീക്ഷിച്ചു. ജനങ്ങളെ സ്വാധീനിക്കാന്‍ ശക്തിയും അതിനുള്ള സാധ്യതയും സാമൂഹികമാധ്യമങ്ങളുടെ പ്ലാറ്റ്‌ഫോമുകള്‍ക്കുണ്ട്. സാമൂഹികമാധ്യമങ്ങളിലെ ചര്‍ച്ചകളിലൂടേയും പോസ്റ്റുകളിലൂടേയും സമൂഹത്തില്‍ ധ്രുവീകരണം ഉണ്ടാക്കാന്‍ കഴിയുമെന്ന് കോടതി നിരീക്ഷിച്ചു. എന്നാല്‍ ഇതില്‍ വരുന്ന ഉള്ളടക്കങ്ങളിലെ സത്യം ഉറപ്പുവരുത്താന്‍ സാധാരണക്കാര്‍ക്ക് മാര്‍ഗ്ഗമില്ലെന്നും കോടതി സൂചിപ്പിച്ചു. ഇത്തരം സാഹചര്യത്തിലാണ് ഡല്‍ഹി കലാപക്കേസില്‍ ഫേസ്ബുക്കിനെ വിളിപ്പിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് തന്നെ ഫേസ്ബുക്കിനെ വിളിപ്പിച്ച നിയമസഭാസമിതിയുടെ തീരുമാനം അന്യായമായി കാണാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

.

Next Story