Top

ഇന്ന് രാത്രി എസ്ബിഐ സേവനങ്ങള്‍ തടസപ്പെടും

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ ഇന്ന് രാത്രി തടസപ്പെടും. ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകളില്‍ നടക്കുന്ന അറ്റകുറ്റപണികള്‍ കാരണമാണ് തടസം. ഏതാനും മണിക്കൂറുകളില്‍ ഡിജിറ്റല്‍ സേവനങ്ങളൊന്നും ലഭ്യമാകില്ല. മെയ് 7 രാത്രി 10.15 മുതല്‍ മെയ് 8 പുലര്‍ച്ചെ 1.45 വരെ ഡിജിറ്റില്‍ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് എസ്ബിഐ അറിയിച്ചു. ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവില്ല. കഴിഞ്ഞ മാസവും സമാനമായി […]

7 May 2021 7:17 AM GMT

ഇന്ന് രാത്രി എസ്ബിഐ സേവനങ്ങള്‍ തടസപ്പെടും
X

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ ഇന്ന് രാത്രി തടസപ്പെടും. ബാങ്കിംഗ് പ്ലാറ്റ്‌ഫോമുകളില്‍ നടക്കുന്ന അറ്റകുറ്റപണികള്‍ കാരണമാണ് തടസം. ഏതാനും മണിക്കൂറുകളില്‍ ഡിജിറ്റല്‍ സേവനങ്ങളൊന്നും ലഭ്യമാകില്ല. മെയ് 7 രാത്രി 10.15 മുതല്‍ മെയ് 8 പുലര്‍ച്ചെ 1.45 വരെ ഡിജിറ്റില്‍ ബാങ്കിങ് സേവനങ്ങള്‍ ഉപയോഗിക്കാനാവില്ലെന്ന് എസ്ബിഐ അറിയിച്ചു.

ഇന്റര്‍നെറ്റ് ബാങ്കിങ്, യോനോ, യോനോ ലൈറ്റ്, യുപിഐ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാവില്ല. കഴിഞ്ഞ മാസവും സമാനമായി സേവനങ്ങളില്‍ തടസം നേരിട്ടിരുന്നു. 85 ദശലക്ഷം പേരാണ് എസ്ബിഐയുടെ ഇന്റര്‍നെറ്റ് ബാങ്കിങ് ഉപയോഗിക്കുന്നത്. 135 ദശലക്ഷത്തോളം യുപിഐ ഉപഭോക്താക്കളും 19 ദശലക്ഷ മൊബൈല്‍ ബാങ്കിങ് ഉപയോക്താക്കളും എസ്ബിഐക്കുണ്ട്. എസ്ബിഐയുടെ യോനോ ആപ്പ് 35 ദശലക്ഷത്തോളം പേരാണ് ഉപയോഗിക്കുന്നത്.

Next Story