Top

‘മുസ്‌ലിം രാഷ്ട്രം ഇന്ത്യയില്‍ പറ്റില്ല, അത് കൊണ്ട് തന്നെ ജമാഅത്തൈ ഇസ്‌ലാമിയോട് സമസ്തക്ക് എതിര്‍പ്പുണ്ട്’; ജിഫ്രി മുത്തുകോയ തങ്ങള്‍

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തിന്റെ ഗുണവും ദോഷവും മുസ്‌ലിം ലീഗ് തന്നെ അനുഭവിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം രാഷ്ട്രം ഇന്ത്യയില്‍ പറ്റില്ല.അതുകൊണ്ടുതന്നെ മതസംഘടന എന്നനിലയില്‍ ജമാആത്തിനോട് സമസ്തയ്ക്ക് എതിര്‍പ്പുണ്ട്. മതരാഷ്ട്രവാദത്തോടും ദൈവരാജ്യത്തോടും യോജിപ്പില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു. വെല്‍ഫെയറുമായുളള ലീഗ് കൂട്ടുകെട്ട് തെരഞ്ഞെടുപ്പില്‍ ജയിക്കാനുളള നീക്ക്‌പോക്കായിരിക്കും. ജമാഅത്തിന്റെ നയത്തോട് യോജിക്കില്ലായിരിക്കും. ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം ലീഗിനുണ്ടാകുമെന്ന് കരുതുന്നില്ല. സഖ്യത്തിലെ തകരാര്‍ […]

15 Nov 2020 6:46 AM GMT

‘മുസ്‌ലിം രാഷ്ട്രം ഇന്ത്യയില്‍ പറ്റില്ല, അത് കൊണ്ട് തന്നെ ജമാഅത്തൈ ഇസ്‌ലാമിയോട് സമസ്തക്ക് എതിര്‍പ്പുണ്ട്’; ജിഫ്രി മുത്തുകോയ തങ്ങള്‍
X

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഖ്യത്തിന്റെ ഗുണവും ദോഷവും മുസ്‌ലിം ലീഗ് തന്നെ അനുഭവിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്ലീം രാഷ്ട്രം ഇന്ത്യയില്‍ പറ്റില്ല.അതുകൊണ്ടുതന്നെ മതസംഘടന എന്നനിലയില്‍ ജമാആത്തിനോട് സമസ്തയ്ക്ക് എതിര്‍പ്പുണ്ട്. മതരാഷ്ട്രവാദത്തോടും ദൈവരാജ്യത്തോടും യോജിപ്പില്ലെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

വെല്‍ഫെയറുമായുളള ലീഗ് കൂട്ടുകെട്ട് തെരഞ്ഞെടുപ്പില്‍ ജയിക്കാനുളള നീക്ക്‌പോക്കായിരിക്കും. ജമാഅത്തിന്റെ നയത്തോട് യോജിക്കില്ലായിരിക്കും. ജമാഅത്തെ ഇസ്ലാമിയുടെ സ്വാധീനം ലീഗിനുണ്ടാകുമെന്ന് കരുതുന്നില്ല. സഖ്യത്തിലെ തകരാര്‍ ജനം ചൂണ്ടിക്കാട്ടിയാല്‍ മറുപടി പറയാന്‍ ലീഗിന് കഴിയണം. അതുകൊണ്ടുതന്നെ സഖ്യത്തെക്കുറിച്ച് ആക്ഷേപം ഉയര്‍ന്നാല്‍ തരണം ചെയ്യേണ്ടതും ലീഗ് തന്നെയാണ്.വെല്‍ഫെയറുമായുളള സഖ്യത്തിന്റെ ഗുണവും ദോഷവും ലീഗ് തന്നെ അനുഭവിക്കണമെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

ദേശീയാടിസ്ഥാനത്തില്‍ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കുമായി ഒരു പാര്‍ട്ടി വേണം. മതേതര കൂട്ടായ്മയില്‍ വരണം…ഉവൈസിയുടെ പാര്‍ട്ടിയെ പിന്താങ്ങുന്നില്ല. തീവ്രത കുത്തിവെയ്ക്കുന്ന മതപാര്‍ട്ടികളോട് സമസ്തയ്ക്ക് യോജിപ്പില്ല. ബീഹാറിലെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ്സിന്റെ ജാഗ്രതക്കുറവാണ്.മഹാസഖ്യം വികസിപ്പിക്കണം. കോണ്‍ഗ്രസ്-സിപി ഐഎം ധാരണ സ്വാഗതം ചെയ്യുന്നുവെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

സംവരണ വിഷയത്തില്‍ സ്വന്തം നിലയ്ക്കാണ് സമസ്ത മുന്നോട്ട് പോകുന്നത്. മുഖ്യമന്ത്രി എന്നനിലയില്‍ ലീഗ് നേതാക്കള്‍ക്കും പിണറായിയോട് അടുപ്പമാണ്. ലീഗ് നേതാക്കള്‍ അടുപ്പം പുലര്‍ത്തുമ്പോള്‍ ഞങ്ങള്‍ക്ക് വെറുപ്പില്ല. പിണറായിയുമായുളള അടുപ്പത്തില്‍ ലീഗിന് അസ്വസ്തത ഉണ്ടാകേണ്ടതില്ല. മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ സംവരണ വിഷയത്തില്‍ ഒഴിച്ച് സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തിയാണുള്ളത്. സമസ്തയ്ക്ക് വേണ്ടതൊക്കെ സര്‍ക്കാര്‍ ചെയ്തുതന്നു. എല്‍ഡിഎഫ് സമസ്തയെ നല്ലനിലയില്‍ പരിഗണിച്ചുവെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

രണ്ട് മുന്നണികളോടും സമസ്തയ്ക്ക് ഒരേ നിലപാടാണുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ മാന്യമായ നിലയ്ക്ക് ആവശ്യപ്പെട്ടതുകൊണ്ടാണ് വേദിപങ്കിട്ടതെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു.

സമസ്തയിലെ അംഗങ്ങള്‍ക്ക് ഹിതം പോലെ വോട്ട് ചെയ്യാം. അണികള്‍ക്ക് സ്വന്തമായി രാഷ്ട്രീയ നിലപാട് സ്വീകരിക്കാം. സമസ്തയുടെ വോട്ട് ബാങ്ക് സംസ്ഥാന സര്‍ക്കാരിനെതിരെ ഉപയോഗിക്കില്ല. കുറവ് നികത്താന്‍ വേണ്ടത് ചെയ്യാം എന്ന് പിണറായി വാഗ്ദാനം നല്‍കി. പിന്നോക്ക സംവരണത്തില്‍ കുറവ് വരില്ല എന്ന് പിണറായി ഉറപ്പ് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story