Top

‘വര്‍ഗീയത പറയുന്ന വിജയരാഘവന്‍ ആ കാലം ഓര്‍ക്കാതിരിക്കരുത്’: സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും പാണക്കാട് സന്ദര്‍ശനത്തെ വിമര്‍ശിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍. കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനം വര്‍ഗീയവല്‍ക്കരിച്ച വിജയരാഘവന്‍ പഴയകാലം ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് സയ്യിദ് അബൂബക്കര്‍ ബാഫഖി മാധ്യമത്തിന്റെ ‘പ്രതികരണം’ കോളത്തില്‍ പറഞ്ഞു. ഇഎംഎസ് മന്ത്രിസഭ അധികാരത്തിലെത്തിയ സമയത്ത് ഇഎംഎസും എകെജിയും പിതാവായ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെ കാണാന്‍ വീട്ടിലെത്തിയ സംഭവം ഓര്‍ത്തുകൊണ്ടാണ്സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങളുടെ പ്രതികരണം ‘മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനെ […]

7 Feb 2021 9:32 PM GMT

‘വര്‍ഗീയത പറയുന്ന വിജയരാഘവന്‍ ആ കാലം ഓര്‍ക്കാതിരിക്കരുത്’: സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍
X

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടേയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടേയും പാണക്കാട് സന്ദര്‍ശനത്തെ വിമര്‍ശിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനെതിരെ സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍. കോണ്‍ഗ്രസ് നേതാക്കളുടെ സന്ദര്‍ശനം വര്‍ഗീയവല്‍ക്കരിച്ച വിജയരാഘവന്‍ പഴയകാലം ഓര്‍ക്കുന്നത് നല്ലതായിരിക്കുമെന്ന് സയ്യിദ് അബൂബക്കര്‍ ബാഫഖി മാധ്യമത്തിന്റെ ‘പ്രതികരണം’ കോളത്തില്‍ പറഞ്ഞു. ഇഎംഎസ് മന്ത്രിസഭ അധികാരത്തിലെത്തിയ സമയത്ത് ഇഎംഎസും എകെജിയും പിതാവായ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെ കാണാന്‍ വീട്ടിലെത്തിയ സംഭവം ഓര്‍ത്തുകൊണ്ടാണ്
സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങളുടെ പ്രതികരണം

‘മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷനെ കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിക്കാന്‍ പോയത് വര്‍ഗീയവല്‍ക്കരിച്ച സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പഴയകാലം ഓര്‍ക്കുന്നത് നല്ലതായിരിക്കും. 1976 ലെ ഇഎംഎസ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ അന്നത്തെ മുസ്ലീം ലീഗ് പ്രസിഡണ്ട് എന്റെ പിതാവായ അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളെ കാണാന്‍ ഇഎംഎസും എകെജിയും കൊയിലാണ്ടിയിലെ വീട്ടിലെത്തിയിരുന്നു. സിഎച്ച് മുഹമ്മദ് കോയയുടെ ബിവി അബ്ദുള്ളകോയയുടേയും സാന്നിധ്യവും അവിടെയുണ്ടായിരുന്നു. ഉപ്പയുടെ റൂമില്‍ വെച്ച് ഇവരെല്ലാം പല വിഷയങ്ങളും ചര്‍ച്ച ചെയ്തത് ഇന്നും ഒാര്‍മയിലുണ്ട്. അന്ന് അവിടെ കാണാത്ത വര്‍ഗീയത ഇന്ന് പാണക്കാട്ട് കണ്ടതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. വര്‍ഗീയത പറയുന്ന വിജയരാഘവന്‍ ആ കാലം ഓര്‍ക്കാതിരിക്കരുത്- സയ്യിദ് അബൂബക്കര്‍ ബാഫഖി തങ്ങള്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയുടേയും ഉമ്മന്‍ ചാണ്ടിയുടേയും പാണക്കാട് സന്ദര്‍ശനം മതമൗലിക വാദികളുമായുള്ള കൂട്ടുകെട്ട് വിപൂലീകരിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു വിജയരാഘവന്റെ പ്രതികരണം.
താമര ചിഹ്നത്തില്‍ വോട്ട് ചെയ്യാന്‍ മടിയില്ലാത്ത അണികളെ സൃഷ്ടിച്ചതാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഏറ്റവും വലിയ മികവായി അവര്‍ കാണുന്നത്. മതമൗലികവാദികളുടെ ബന്ധം കൂടുതല്‍ ദൃഢമാക്കണമെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. യുഡിഎഫിനെ നിയന്ത്രിക്കുന്നത് ലീഗാണെന്നും വിജയരാഘവന്‍ പറഞ്ഞിരുന്നു.

നിയമസഭാ സീറ്റ് വിഭജന ചര്‍ച്ചകളുടെ ആദ്യഘട്ടമെന്നോണമായിരുന്നു ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാട് തങ്ങളുടെ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നത്. തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ ചുമതലയേറ്റെടുത്ത് ആദ്യമായാണ് ഉമ്മന്‍ചാണ്ടി പാണക്കാട് എത്തിയത്. രാഹുല്‍ ഗാന്ധിയെ സ്വീകരിക്കാന്‍ കരിപ്പൂരിലേക്ക് പോകുംവഴിയാണ് ഇരുവരും പാണക്കാട് എത്തിയത്. ഏകദേശം അരമണിക്കൂറോളം ചര്‍ച്ച നടന്നിരുന്നു.

Next Story