‘അച്ഛനോളം വരില്ല മകന്’; അര്ജുന് ടെണ്ടുല്‍ക്കറെ ദയയില്ലാതെ അടിച്ചു പറത്തി ഹരിയാന
സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ നിന്നും മുംബൈ പുറത്തായി. കേരളത്തിനോട് ഇന്നലെയേറ്റ പരാജയത്തിന്റെ ചൂട് മാറുന്നതിന് മുന്‍പ് ഹരിയാനയോടും തോറ്റതോടെയാണ് ടീം പുറത്തായത്. മത്സരത്തില്‍ ഏറ്റവും ശ്രദ്ധേയമായത് ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കറുടെ മകന് അര്‍ജുന്റെ സീനിയര്‍ ടീമിലെ അരങ്ങേറ്റമായിരുന്നു. ആദ്യ മത്സരത്തില്‍ പക്ഷേ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാന്‍ 21കാരനായ അര്ജുന് സാധിച്ചില്ല. മൂന്നോവറില്‍ 34 റണ്‍സാണ് അര്ജുന് വഴങ്ങിയത്. അതേസമയം ഹരിയാന ഓപ്പണര്‍ ചൈതന്യ ബിഷ്നോയിയെ തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അര്ജുന് […]

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ നിന്നും മുംബൈ പുറത്തായി. കേരളത്തിനോട് ഇന്നലെയേറ്റ പരാജയത്തിന്റെ ചൂട് മാറുന്നതിന് മുന്‍പ് ഹരിയാനയോടും തോറ്റതോടെയാണ് ടീം പുറത്തായത്. മത്സരത്തില്‍ ഏറ്റവും ശ്രദ്ധേയമായത് ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കറുടെ മകന് അര്‍ജുന്റെ സീനിയര്‍ ടീമിലെ അരങ്ങേറ്റമായിരുന്നു. ആദ്യ മത്സരത്തില്‍ പക്ഷേ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാന്‍ 21കാരനായ അര്ജുന് സാധിച്ചില്ല.
മൂന്നോവറില്‍ 34 റണ്‍സാണ് അര്ജുന് വഴങ്ങിയത്. അതേസമയം ഹരിയാന ഓപ്പണര്‍ ചൈതന്യ ബിഷ്നോയിയെ തന്റെ രണ്ടാം ഓവറിലെ ആദ്യ പന്തില്‍ അര്ജുന് വീഴ്ത്തി. റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. ബൗളര്‍മാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് മുംബൈയ്ക്ക് വിനയായത്. പത്താമനായിട്ടാണ് അര്ജുന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. പന്തുകളൊന്നും താരം നേരിട്ടില്ല.
8 വിക്കറ്റിന്റെ വമ്പന്‍ തോല്‍വിയാണ് മുംബൈ ഹരിയാനക്കെതിരെ വഴങ്ങിയത്. 19.3 ഓവറില്‍ 143 റണ്‍സിന് മുംബൈ താരങ്ങളെല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഹരിയാന തുടക്കത്തില്‍ പതറിയെങ്കിലും പിന്നീട് അനായസ വിജയം സ്വന്തമാക്കി. മുംബൈയുടെ സ്വന്തം തട്ടകമായ വംങ്കാഡെയിലായിരുന്നു മത്സരം.