സയിദ് മുഷ്താഖ് അലി ട്രോഫി; ഹരിയാനയോട് കേരളം പൊരുതി തോറ്റു

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളം ഹരിയാനയോട് പൊരുതി തോറ്റു. ഹരിയാന ഉയര്‍ത്തിയ 198 റണ്‍സ് പിന്തുടര്‍ന്ന കേരളത്തിന് 194 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. 68 റണ്‍സെടുത്ത സച്ചിന്റെ ബേബിയാണ് കേരളത്തിന്റെ ടോപ് സ്കോറര്‍.
ചൈതന്യ ബിഷ്നോയി (29 പന്തില്‍ 45 റണ്‍സ്), ശിവം ചൗവാന് (34 പന്തില്‍ 54), രാഹുല്‍ തെവാട്യ(26 പന്തില്‍ 41) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഹരിയാനയ്ക്ക് കുറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. കേരളത്തിന് വേണ്ടി ജലജ് സക്സേന, സച്ചിന് ബേബി എന്നിവര്‍ ഒരു വിക്കറ്റും കെ.എം ആസിഫ് ഒരു വിക്കറ്റും നേടി. ശ്രീശാന്തിന് വിക്കറ്റുകളൊന്നും നേടാന്‍ കഴിഞ്ഞില്ല.
മറുപടി ബാറ്റിംഗ് ആരംഭിച്ച കേരളത്തിന് 15 റണ്‍സെടുക്കുന്നതിനിടെ റോബിന് ഉത്തപ്പയെ നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ നായകന് സഞ്ജു സാംസണ് വെടിക്കെട്ട് പ്രകടനമാണ് പുറത്തെടുത്തത്. മൂന്ന് സിക്സറുകളുടെയും 5 ഫോറുകളുടെയും അകമ്പടിയോടെ സഞ്ജു 51 റണ്‍സ് അടിച്ചെടുത്തു. മറുവശത്ത് മുഹമ്മദ് അസ്ഹറുദ്ദീനും (25 പന്തില്‍ 35 റണ്‍സ്) ഫോമിലേക്ക് ഉയര്‍ന്നു. എന്നാല്‍ അധികം വൈകാതെ ഇരുവരും പുറത്തായതോടെ കേരളം പ്രതിസന്ധിയിലായി. വിഷ്ണു വിനോദിനും ഇത്തവണ കാര്യമായൊന്നും ചെയ്യാനായില്ല.
സച്ചിന് ബേബിയാണ് പിന്നീട് രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കുന്നത്. 36 പന്ത് നേരിട്ട സച്ചിന് ബേബി റണ്‍സ് 68 നേടി. ഹരിയാനയ്ക്ക് വേണ്ടി സുമിത്ത് കുമാര്‍ അരുണ്‍ പോച്ര എന്നിവര്‍ രണ്ട് വീതം വിക്കറ്റും യുവേന്ദ്ര ചഹല്‍ ഒരു വിക്കറ്റും നേടി.