Top

ആന്ധ്രക്കെതിരെ തോല്‍വി രുചിച്ച് കേരളം; വീണ്ടും നിരാശപ്പെടുത്തി സഞ്ജു, ശ്രീശാന്തിന് ഒരു വിക്കറ്റ്

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് ആദ്യ തോല്‍വി. ആന്ധ്ര പ്രദേശിനെതിരെയാണ് കേരളം ആറ് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയത്. കേരളം ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ആന്ധ്ര അനായസം മറികടന്നു. 48 റണ്‍സെടുത്ത ഹെബ്ബാറും പുറത്താവാതെ 38 റണ്‍സെടുത്ത നായകന്‍ അമ്പാട്ടി റായിഡുവുമാണ് ആന്ധ്രയുടെ വിജയ ശില്‍പ്പികള്‍. കേരളത്തിന് വേണ്ടി ജലജ് സക്‌സേന രണ്ടും ശ്രീശാന്ത്, സച്ചിന്‍ ബേബി എന്നിവര്‍ ഓരോ വിക്കറ്റും നേടി. ടോസ് നേടിയ ആന്ധ്ര കേരളത്തിന് ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ കേരളാ […]

17 Jan 2021 5:07 AM GMT

ആന്ധ്രക്കെതിരെ തോല്‍വി രുചിച്ച് കേരളം; വീണ്ടും നിരാശപ്പെടുത്തി സഞ്ജു, ശ്രീശാന്തിന് ഒരു വിക്കറ്റ്
X

സയിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ കേരളത്തിന് ആദ്യ തോല്‍വി. ആന്ധ്ര പ്രദേശിനെതിരെയാണ് കേരളം ആറ് വിക്കറ്റിന്റെ തോല്‍വി വഴങ്ങിയത്. കേരളം ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം ആന്ധ്ര അനായസം മറികടന്നു. 48 റണ്‍സെടുത്ത ഹെബ്ബാറും പുറത്താവാതെ 38 റണ്‍സെടുത്ത നായകന്‍ അമ്പാട്ടി റായിഡുവുമാണ് ആന്ധ്രയുടെ വിജയ ശില്‍പ്പികള്‍. കേരളത്തിന് വേണ്ടി ജലജ് സക്‌സേന രണ്ടും ശ്രീശാന്ത്, സച്ചിന്‍ ബേബി എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ടോസ് നേടിയ ആന്ധ്ര കേരളത്തിന് ബാറ്റിംഗിനയക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ കേരളാ വിജയശില്‍പ്പി റോബിന്‍ ഉത്തപ്പയും സൂപ്പര്‍ താരം മുഹമ്മദ് അസ്ഹറുദ്ദീനും നേരത്തെ മടങ്ങി. മോശം ഫോമില്‍ തുടരുന്ന നായകന്‍ സഞ്ജു സാംസണ്‍(14 പന്തില്‍ 7 റണ്‍സ്) കൂടി കൂടാരം കയറിയതോടെ കേരളം ബാറ്റിംഗ് തകര്‍ച്ച ഉറപ്പിച്ചിച്ചു. എന്നാല്‍ സച്ചിന്‍ ബേബിയും(34 പന്തില്‍ 51), ജസജ് സക്‌സേനയും(34 പന്തില്‍ 27) നടത്തിയ ചെറുത്ത് നില്‍പ്പ് ടീമിന് മാന്യമായ സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.

കേരളം ഉയര്‍ത്തിയ 113 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റിംഗിന് ഇറങ്ങിയ ആന്ധ്രയ്ക്ക് മോശം തുടക്കമാണ് ലഭിച്ചത്. കെ എസ് ഭരത് (9), മനീഷ് ഗോലമാരു (5) എന്നിവരുടെ വിക്കറ്റുകള്‍ പവര്‍പ്ലേയില്‍ തന്നെ വീണു. ജലജ് സക്സേനയ്ക്കാണ് ഇരുവരുടെയും വിക്കറ്റുകള്‍. റിക്കി ബുയിയെ സച്ചിന്‍ ബേബി ക്ലീന്‍ ബൗള്‍ഡ് ചെയ്തതോടെ ആന്ധ്ര സമ്മര്‍ദ്ദം മണത്തു. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഹെബര്‍-റായിഡു സഖ്യം ചെറുത്തു നിന്നതോടെ കേരളത്തിന്റെ സാധ്യതകളെല്ലാം മങ്ങി. സ്‌കോര്‍ 91 നില്‍ക്കെ ഹെബറിനെ ശ്രീശാന്ത് മടക്കിയെങ്കിലും കേരളം മത്സരം കൈവിട്ടിരുന്നു. അടുത്ത മത്സരത്തില്‍ ശക്തരായ ഹരിയാനയാണ് കേരളത്തിന്റെ എതിരാളികള്‍.

Next Story

Popular Stories