KERALA ELECTION 2021

‘ആരോഗ്യമേഖലയില്‍ നിങ്ങള്‍ കൈവരിച്ച നേട്ടങ്ങള്‍ അക്കമിട്ട് പറയാന്‍ പറ്റുമോ?’; മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് ഉമ്മന്‍ ചാണ്ടി

ശരിയുടെ അഞ്ചു വര്‍ഷങ്ങളെന്ന് അവകാശപ്പെടുന്ന ഇടത് സര്‍ക്കാര്‍ വ്യാജപ്രചരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ആരോഗ്യ മേഖലയില്‍ പുരോഗതി കൈവരിച്ചവെന്ന് അവകാശപ്പെടുന്ന ഇടത് സര്‍ക്കാര്‍, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ആവിഷ്‌കരിച്ചു വിജയകരമായി നടപ്പിലാക്കിയ അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധ നേടിയ പല പദ്ധതികളും അട്ടിമറിക്കുകയാണുണ്ടായതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കുറ്റപ്പെടുത്തി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു ദേശീയ തലത്തില്‍ ജനശ്രദ്ധ ആകര്‍ഷിച്ച എയര്‍ ആംബുലന്‍സ് ഉള്‍പ്പടെയുള്ള വിവിധ പദ്ധതികള്‍ അട്ടിമറിച്ചു, കോടികള്‍ മുടക്കി വിലക്കെടുത്ത പി ആര്‍ ഏജന്‍സികളുടെ സഹായത്തോടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.

ഉമ്മന്‍ ചാണ്ടി

ഇടത് സര്‍ക്കാരിന്റെ കാലത്തു ആരോഗ്യ മേഖലയില്‍ കൈവരിച്ച നേട്ടങ്ങളേ കുറിച്ച് അക്കമിട്ട് പറയുവാന്‍ വെല്ലുവിളിക്കുകയാണ്? സാധിക്കുമോയെന്നും മുന്‍ മുഖ്യമന്ത്രി ചോദിച്ചു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യമേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് ഉമ്മന്‍ ചാണ്ടിയുടെ വെല്ലുവിളി.

ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം

1.പാവങ്ങള്‍ക്ക് കുറഞ്ഞ ചെലവില്‍ ചികിത്സ ഒരുക്കുയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ ജില്ലയിലും മെഡിക്കല്‍ കോളേജ് തുടങ്ങാന്‍ യുഡിഎഫ് സര്‍ക്കാര്‍ പദ്ധതിയിട്ടത്. യുഡിഎഫ് സര്‍ക്കാരിന്റെ സ്വപ്നപദ്ധതി ആയിരുന്നു ഇത്. എന്നാല്‍ ഇടത് സര്‍ക്കാര്‍ പദ്ധതി അട്ടിമറിച്ചു.

  1. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച മെഡിക്കല്‍ കോളജുകള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ കേരളത്തിന് പ്രതിവര്‍ഷം 500 സീറ്റുകള്‍ കൂടുതല്‍ ലഭിക്കുമായിരുന്നു. അഞ്ചു വര്‍ഷം കൊണ്ട് ചെലവുകുറഞ്ഞ 2500 മെഡിക്കല്‍ സീറ്റുകള്‍ നഷ്ടപ്പെട്ടു. സ്വാശ്രയഫീസ് ഇപ്പോള്‍ ഏഴു ലക്ഷമായി. സ്വാശ്രയ മുതലാളിമാര്‍ക്ക് വേണ്ടി ഇത് 20 ലക്ഷമാക്കാനാണ് ഇടതു സര്‍ക്കാര്‍ നീക്കം നടത്തുന്നത്.
    3.നിശബ്ദതയുടെ ലോകത്ത് നിന്ന് കുരുന്നുകളെ ശബ്ദ ലോകത്തിന്റെ മധുരിമയിലേക്ക് കൈപിടിച്ചുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശ്രുതി തരംഗം പദ്ധതി ആവിഷ്‌കരിച്ചത്. സാധാരണക്കാരായ നിരവധി കുരുന്നുകള്‍ക്കും രക്ഷിതാക്കള്‍ക്കും കൈത്താങ്ങായ പദ്ധതി യുഡിഎഫ് കാലത്തു മൊത്തം 652 കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറി നടത്തി. എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്തു നടത്തിയത് 391സര്‍ജറികള്‍ മാത്രം.
  2. പേര് അന്വര്‍ഥമാക്കും വിധത്തില്‍ സാധാരണക്കാര്‍ക്ക് വലിയ ആശ്വാസമാണ് കാരുണ്യ ആരോഗ്യസുരക്ഷാപദ്ധതി പകര്‍ന്നത് കാരുണ്യ പദ്ധതിലൂടെ യുഡിഎഫ് 1.42 ലക്ഷം രോഗികള്‍ക്ക് 1200 കോടി രൂപയുടെ ധനസഹായം നല്‍കിയത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കാരുണ്യ പദ്ധതി നിര്‍ത്തലാക്കുകയും, ഇന്‍ഷ്വറന്‍സ് അധിഷ്ഠിതമാക്കി സങ്കീര്‍ണമാക്കി. കാരുണ്യ ലോട്ടറി ആരോഗ്യവകുപ്പില്‍ നിന്ന് ധനവകുപ്പ് ഏറ്റെടുത്തതോടെ ഫണ്ട് നിലച്ചു.
  3. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 595 ഇനം മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു. ഹീമോഫിലിയ രോഗികള്‍ക്ക് ആജീവനാന്തം സൗജന്യ ചികിത്സ നല്കി. 18 വയസുവരെ എല്ലാ കുട്ടികള്‍ക്കും സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യകിരണം പദ്ധതിയിലൂടെ സൗജന്യ ചികിത്സ നല്കി. എല്ലാ കുടുംബങ്ങള്‍ക്കും കാന്‍സര്‍ ചികിത്സയും മരുന്നും സുകൃതം പദ്ധതിയിലൂടെ സൗജന്യമായി നല്കി.
  4. യുഡിഎഫ് കാലത്തു നടപ്പിലാക്കിയ മൃതസഞ്ജീവനി പദ്ധതിയിലൂടെ മൊത്തം 683 പേര്‍ക്ക് അവയവ ശസ്ത്രക്രീയ നടത്തി. എല്‍ ഡി എഫ് സര്‍ക്കാരിന് വെറും 269 പേര്‍ക്ക് മാത്രമേ അവയവ ശസ്ത്രക്രീയ നടത്താനായുള്ളു.
  5. 2016-ല്‍ കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. 2015-ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ആദ്യമായി ഹൃദയമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി.
Covid 19 updates

Latest News