Top

ചൈനയിൽ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കും; സൗദി ആരംകോ

ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ആ​ഗോള വിപണിയിൽ എണ്ണയാവശ്യം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആരംകോ സിഇഒ പറഞ്ഞു.

23 Feb 2022 11:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ചൈനയിൽ നിക്ഷേപങ്ങൾ വർദ്ധിപ്പിക്കും; സൗദി ആരംകോ
X

ചൈനയിൽ നിക്ഷേപങ്ങൾ വർധിപ്പിക്കാനൊരുങ്ങി സൗദി അറേബ്യയുടെ ദേശീയ എണ്ണകമ്പനിയായ ആരംകോ. റിയാദിൽ നടന്ന ഇന്റര്‍നാഷണല്‍ പെട്രോളിയം ടെക്‌നോളജി കോൺഫറൻസിൽ പങ്കെടുത്തു കൊണ്ട് ആരംകോ സിഇഒ അമീന്‍ അല്‍ നാസിര്‍ ആണ് ചൈനയിൽ നിക്ഷേപങ്ങൾ വർധിപ്പിക്കാനുളള തീരുമാനം അറിയിച്ചത്. ആരംകോയുടെ പ്രവർത്തന മേഖലയുടെ പ്രധാന ഭാ​ഗമാണ് ചൈന.

നിക്ഷേപം വർധിപ്പിക്കുന്നതിനുളള ചർച്ചകൾ പങ്കാളികളുമായി നടത്തിവരുകയാണ്. എന്നാൽ നിക്ഷേപങ്ങളുടെ സ്വഭാവമോ വലുപ്പമോ വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. ഭാവിയില്‍ ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗിലൂടെ ഓഹരികള്‍ വില്‍പന നടത്തുന്നതിന്റെ ഭാ​ഗമായി കമ്പനിയുടെ ചില ആസ്തികളുടെ മൂല്യം പരിശോധിച്ചുവരികയാണ്. കൊവിഡിന് മുമ്പുളള നിലയിലേക്ക് എണ്ണ വിപണി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ആ​ഗോള വിപണിയിൽ എണ്ണയാവശ്യം വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആരംകോ സിഇഒ പറഞ്ഞു.

നിലവിൽ പ്രകൃതി വാതക മേഖലയില്‍ ആരംകോ വലിയ തോതിൽ നിക്ഷേപം നടത്തിവരുന്നുണ്ട്. സൗദി അറേബ്യയുടെ സമുദ്രജല ശുദ്ധീകരണ ശാലകളിലും വൈദ്യുതി നിലയങ്ങളിലും വ്യവസായശാലകളിലും ഉപയോഗിക്കുന്ന ദ്രവീകൃത ഇന്ധനത്തില്‍ 2030 ഓടെ പ്രതിദിനം പത്തു ലക്ഷം ബാരൽ വീതം കുറവ് വരുത്തുകയാണ് പ്രകൃതി വാതക മേഖലയിലെ നിക്ഷേപത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

STORY HIGHLIGHTS: Will Increase Investment in China; Saudi Aramco

Next Story