Top

സൗദി ആരോഗ്യ മന്ത്രാലയത്തിന് ലോകാരോഗ്യ സംഘടനയുടെ അഭിന്ദനം

ട്രാക്കോമ ഇല്ലാതാകുന്നതില്‍ വിജയം കൈവരിച്ചതിനാണ് അംഗീകാരം.

14 Feb 2022 2:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദി ആരോഗ്യ മന്ത്രാലയത്തിന് ലോകാരോഗ്യ സംഘടനയുടെ അഭിന്ദനം
X

സൗദി ആരോഗ്യ മന്ത്രാലയത്തിന് ലോകാരോഗ്യ സംഘടനയുടെ അഭിന്ദനം. ട്രാക്കോമ ഇല്ലാതാകുന്നതില്‍ വിജയം കൈവരിച്ചതിനാണ് സൗദി ആരോഗ്യ മന്ത്രി ഫഹദ് അബ്ദുര്‍റഹ്മാന്‍ അല്‍ജലാലിന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറലിന്റെ അഭിന്ദനം ലഭിച്ചത്.

ലോകാരോഗ്യ സംഘടന നിശ്ചയിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും ആവശ്യകതകളും പൂര്‍ത്തിയാക്കിയ ശേഷമാണ് രാജ്യത്ത് നിന്ന് ട്രാക്കോമ ഇല്ലാതാകുകയെന്ന ലക്ഷ്യത്തിലേക്ക് സൗദി നടന്നു കയറിയത്. അന്ധതയ്ക്ക് കാരണമാകുന്ന പകര്‍ച്ചവ്യാധിയാണ് ട്രാക്കോമയെന്നും ലോകമെമ്പാടുമുള്ള ഏകദേശം 19 ലക്ഷം ആളുകളുടെ അന്ധയ്ക്കും ഇത് കാരണമാക്കുന്നൂവെന്നും ലോകാരോഗ്യ സംഘടന സൂചിപ്പിച്ചു.

2019 മുതലാണ് സൗദി ട്രാക്കോമ രോഗത്തില്‍ നിന്ന് മുക്തി നേടാനുള്ള പദ്ധതിക്ക് സൗദി ആരംഭംക്കുറിച്ചത്.

Next Story