രണ്ടു ദിവസത്തെ സന്ദർശനത്തിന് സൗദിയിലെത്തി ജോ ബൈഡൻ
സൗദി കിരീടാവകാശി സല്മാന് രാജകുമാരനെ ബൈഡന് അഭിവാദ്യം ചെയ്തു.
15 July 2022 6:43 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റിയാദ്: രണ്ടു ദിവസത്തെ സന്ദർശനത്തിന് സൗദി അറേബ്യയിലെത്തി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. പ്രസിഡന്റായതിന് ശേഷമുളള ജോ ബൈഡന്റെ ആദ്യ സൗദി സന്ദർശനമാണിത്. വെള്ളിയാഴ്ച വൈകീട്ട് ജിദ്ദ കിങ് അബ്ദുൽ അസീസ് എയർപ്പോർട്ടിലെത്തിയ സൽമാൻ രാജാവിന്റെ ഉപദേശകനും മക്ക ഗവർണറുമായ ഖാലിദ് ബിൻ ഫൈസൽ, അമേരിക്കയിലെ സൗദി അംബാസഡർ അമീറ റീമ ബിൻത് ബന്ദർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
സൗദി കിരീടാവകാശി സല്മാന് രാജകുമാരനെ ബൈഡന് അഭിവാദ്യം ചെയ്തു. സൗദി ഭരണാധികാരി സൽമാൻ രാജാവുമായി അൽസലാം കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. ഇസ്രയേൽ സന്ദർശനത്തിന് ശേഷമാണ് ബൈഡൻ സൗദിയിലെത്തിയത്. വെസ്റ്റ് ബാങ്കും ജോ ബൈഡൻ സന്ദർശിച്ചിരുന്നു. പലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തിയിരുന്നു.
ശനിയാഴ്ച ജിദ്ദയിൽ നടക്കുന്ന സൗദി-അമേരിക്കൻ, അറബ്-അമേരിക്കൻ, 43-ാമത് ജിസിസി ഉച്ചകോടികളിൽ ബൈഡൻ പങ്കെടുക്കും. ജിസിസി അംഗരാഷ്ട്രങ്ങൾക്ക് പുറമെ ജോർദാൻ, ഈജ്പിത്, ഇറാഖ് എന്നീ രാജ്യങ്ങളുടെ ഭരണത്തലവന്മാരും പങ്കെടുക്കുന്നുണ്ട്.
STORY HIGHLIGHTS: USA President Joe Biden has Arrived in Jeddah