Top

'തവക്കല്‍ന' സൗദിയ്ക്ക് അഭിമാനമായി; ഐക്യരാഷ്ട്രസഭയുടെ അംഗീകാരം

കര്‍ഫ്യൂ സമയത്ത് രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ള വ്യക്തികള്‍ക്ക് പുറത്തിറങ്ങാനുള്ള അനുമതി നിര്‍ണയിക്കുന്നതിനായി രൂപപ്പെടുത്തിയ സംവിധാനമാണിത്.

24 Jun 2022 9:51 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

തവക്കല്‍ന സൗദിയ്ക്ക് അഭിമാനമായി; ഐക്യരാഷ്ട്രസഭയുടെ അംഗീകാരം
X

റിയാദ്: സൗദിയുടെ 'തവക്കല്‍ന' ആപ്പ് രാജ്യത്തിന് അഭിമാനമായി മാറി. കൊവിഡ് പ്രതിരോധ രംഗത്തെ മികച്ച സേവനം ഒരുക്കിയതിലൂടെയാണ് സൗദി അറേബ്യയുടെ തവക്കല്‍നയ്ക്ക് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിച്ചത്. ലോകമെമ്പാടും രോഗം വ്യാപിക്കുമ്പോള്‍ രാജ്യത്തിനകത്തുള്ള സുരക്ഷ ഉറപ്പാക്കാനായി ഇലക്ട്രോണിക് സാധ്യതകളിലൂടെ അധികൃതരും ഉദ്യോഗസ്ഥരും വികസിപ്പിച്ചതാണ് ഈ ആപ്ലിക്കേഷന്‍.

കര്‍ഫ്യൂ സമയത്ത് രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ അടക്കമുള്ള വ്യക്തികള്‍ക്ക് പുറത്തിറങ്ങാനുള്ള അനുമതി നിര്‍ണയിക്കുന്നതിനായി രൂപപ്പെടുത്തിയ സംവിധാനമാണിത്. ഭരണതലത്തിലെ മേല്‍നോട്ടവും പിന്തുണയുമാണ് അംഗീകാരത്തിന് കാരണമെന്ന് സൗദി ഡേറ്റ ആന്‍ഡ് എഐ അതോറിറ്റി പ്രസിഡന്റ് ഡോ. അബ്ദുല്ല ബിന്‍ ഷറഫ് അല്‍ ഗാമിദി പറഞ്ഞു. വിശിഷ്ട വ്യക്തികളെ ആദരിക്കുന്നതിനായി ഐക്യരാഷ്ട്രസഭ വാര്‍ഷിക ഫോറത്തില്‍ നടത്തിയ ചടങ്ങിലാണ് ആപ്ലിക്കേഷന് അംഗീകാരം നൽകിയത്.

Story highlights: Tawakkalna made Saudi proud


Next Story

Popular Stories