Top

സൗദിയിലേക്ക് യാത്രാവിലക്കെന്ന് വ്യാജ പ്രചരണം; പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ

ഇന്ന് രാത്രി ഒമ്പത് മണിമുതല്‍ വിലക്ക് നിലവില്‍ വരുമെന്നാണ് പോസ്റ്ററില്‍ പറയുന്നത്.

12 Jan 2022 3:29 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദിയിലേക്ക് യാത്രാവിലക്കെന്ന്  വ്യാജ പ്രചരണം;  പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ
X

ഇന്ത്യയില്‍ നിന്നും സൗദി അറേബ്യയിലേക്കുളള വിമാനയാത്രക്ക് വിലക്കെന്ന് വ്യാജ പ്രചരണം. ഇന്ന് രാവിലെ മുതല്‍ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വ്യാപകമായി പ്രചരണം നടക്കുന്നത്. നേരത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് 20 രാജ്യങ്ങളില്‍ നിന്ന് താത്കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തികൊണ്ട് സൗദി ആഭ്യന്തര മന്ത്രാലയം പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ഈ പോസ്റ്ററില്‍ പുതിയ തീയതി കൂട്ടിച്ചേര്‍ത്താണ് വ്യാജപ്രചരണം നടക്കുന്നത്.

ഇന്ന് രാത്രി ഒമ്പത് മണിമുതല്‍ വിലക്ക് നിലവില്‍ വരുമെന്നാണ് അറബി ഭാഷയിലുളള പോസ്റ്ററില്‍ പറയുന്നത്. ഇന്ത്യ, പാക്കിസ്താന്‍, യുഎഇ, ഈജിപ്ത് തുടങ്ങിയ 20 രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാര്‍ക്കായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ പിന്നീടത് ഒഴിവാക്കിയിരുന്നു.

എന്നാല്‍ പ്രചാരണത്തിലുളള പോസ്റ്ററിന്റെ ഉറവിടം വ്യക്തമല്ല. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷനടപടികളാണ് സൗദി അറേബ്യയിലുളളത്. പോസ്റ്റര്‍ വ്യാപകമായി പ്രചരിച്ചതോടെ പ്രവാസികളും ആശങ്കയിലാണ്.

Next Story

Popular Stories