Top

തൃശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിസാനില്‍ നിര്യാതനായി

അബുഅരീശ് ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

5 May 2022 11:22 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

തൃശൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിസാനില്‍ നിര്യാതനായി
X

റിയാദ്: തൃശൂർ സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിസാനില്‍ നിര്യാതനായി. ഓട്ടുപാറക്കല്‍ മുഹിയുദ്ദീന്‍ (58) ആണ് മരിച്ചത്. ആറുവര്‍ഷമായി അബുഅരീശില്‍ മൈദ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

അബുഅരീശ് ജനറല്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. പിതാവ് പരേതരായ മൊയ്തീന്‍കുട്ടി. മാതാവ് പരേതയായ നഫീസ. സഹോദരന്‍ മുസ്തഫ (അബുഅരീശ്). മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

STORY HIGHLIGHTS: thrissur native died in jizan

Next Story