Top

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ഇനി സൗദിയില്‍

ദുബായിലെ ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരത്തില്‍ ജിദ്ദയിലാണ് കെട്ടിടം ഉയരുക.

2 Jun 2022 6:25 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടം ഇനി സൗദിയില്‍
X

റിയാദ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം സൗദിയിലുയരും. ദുബായിലെ ബുര്‍ജ് ഖലീഫയെക്കാള്‍ ഉയരത്തില്‍ ജിദ്ദയിലാണ് കെട്ടിടം ഉയരുക. റിയാദില്‍ നടക്കുന്ന ഫ്യൂച്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഇനിഷ്യേറ്റീവ് (എഫ്ഐഐ) കോണ്‍ഫറന്‍സില്‍ ബ്ലൂംബെര്‍ഗ് ടെലിവിഷന്‍ അഭിമുഖത്തിനിടെ നിയോമിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ നദ്മി അല്‍-നാസറാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഭൂപ്രകൃതിയുമായി പൊരുത്തപ്പെടുന്ന എഞ്ചിനീയറിംഗ് പരിഗണനകളും ഭൂപ്രദേശവും അനുസരിച്ചാണ് കെട്ടിടത്തിന്റെ ഘടന നിര്‍ണ്ണയിക്കുക. സൗദി രാജകുമാരന്‍ അല്‍വലീദ് ബിന്‍ തലാല്‍ ജിദ്ദയ്ക്ക് സമീപം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം നിര്‍മ്മിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചിരുന്നു. നിലവില്‍ അംബരചുംബികളുടെ നിര്‍മ്മാണം ഭാഗികമായാണ് പൂര്‍ത്തിയായത്.

ഏകദേശം 500 മീറ്റര്‍ (1,640 അടി) ഉയരമുള്ള ഇരട്ട അംബരചുംബികള്‍ നിര്‍മ്മിക്കാനാണ് ഉദേശിക്കുന്നത്. കെട്ടിടത്തില്‍ മിക്കതും റെസിഡന്‍ഷ്യല്‍ കമ്മ്യൂണിറ്റികളേക്കാള്‍ ഫാക്ടറികളോ മാളുകളോ ആയിരിക്കും പ്രവര്‍ത്തിക്കുക. നദ്മി അല്‍-നാസര്‍ പദ്ധതിയുടെ പ്രത്യേകതകളെക്കുറിച്ച് പറയാന്‍ വിസമ്മതിച്ചുകൊണ്ട് 'ഞങ്ങള്‍ തയ്യാറാകുമ്പോള്‍ ഞങ്ങള്‍ അവതരിപ്പിക്കുന്ന കാര്യങ്ങള്‍ വളരെ നന്നായി സ്വീകരിക്കപ്പെടും, അത് വിപ്ലവകരമായി കാണപ്പെടുമെന്നാണ്' അദ്ദേഹം പ്രതികരിച്ചത്.

story highlights: The tallest building in the world is now in Saudi Arabia

Next Story