Top

അര്‍ജന്റീനക്കെതിരെ സൗദിയുടെ അട്ടിമറി വിജയം; ദേശീയ ടീമിനെ അഭിനന്ദിച്ച് സൗദി മന്ത്രിസഭ

സൗദി ഫുട്ബോൾ ടീമിന് ഇത്തരത്തില്‍ ആവേശത്തോടെ ലോകകപ്പിലെ മറ്റ് മത്സരങ്ങളിലും വിജയിക്കാനാകുമെന്നും മന്ത്രിസഭാ യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു

24 Nov 2022 7:40 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അര്‍ജന്റീനക്കെതിരെ സൗദിയുടെ അട്ടിമറി വിജയം; ദേശീയ ടീമിനെ അഭിനന്ദിച്ച് സൗദി മന്ത്രിസഭ
X

റിയാദ്: ലോകകപ്പില്‍ അര്‍ജന്റീനക്കെതിരെ അട്ടിമറി വിജയം നേടിയ സൗദി ഫുട്ബോൾ ടീമിനെ അഭിനന്ദിച്ച് സൗദി മന്ത്രിസഭ. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ച്ചേര്‍ന്ന മന്ത്രിസഭായോഗമാണ് ചരിത്ര വിജയം നേടിയ സൗദി ടീമിനെ അഭിനന്ദിച്ചത്.

റിയാദിലെ യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അര്‍ജന്റീനക്കെതിരെ ചരിത്ര വിജയം നേടിയ സൗദി ദേശീയ ഫുട്ബാള്‍ ടീമിനെ അഭിനന്ദിച്ചത്. സൗദി ഫുട്ബോൾ ടീമിന് ഇത്തരത്തില്‍ ആവേശത്തോടെ ലോകകപ്പിലെ മറ്റ് മത്സരങ്ങളിലും വിജയിക്കാനാകുമെന്നും മന്ത്രിസഭാ യോഗം പ്രതീക്ഷ പ്രകടിപ്പിച്ചു. സൗദിയുടെ അപൂര്‍വ്വ വിജയത്തില്‍ ആശംസ അറിയിച്ച സുഹൃദ് രാജ്യങ്ങളോടും മന്തിസഭ നന്ദി അറിയിച്ചു.

വിവിധ മേഖലകളില്‍ വികസനത്തിനും പുരോഗതിക്കും സംഭാവന നല്‍കാവുന്ന വിധത്തില്‍ സുഹൃദ് രാജ്യങ്ങളുമായി ആശയവിനിമയം ശക്തിപ്പെടുത്താനും സൗദി ലക്ഷ്യമിടുന്നതായി മന്ത്രിസഭ ചൂണ്ടിക്കാട്ടി. ഇന്തോനേഷ്യയിലെ ജി-20 ഉച്ചകോടിയും മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തു.

STORY HIGHLIGHTS: The Saudi cabinet congratulated the Saudi football team for their victory over Argentina in the World Cup

Next Story