Top

ഹജ്ജ് തീർഥാടനം; വിമാന യാത്രയിൽ 15 ഇനങ്ങൾക്ക് വിലക്ക്

22 Jun 2022 5:50 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഹജ്ജ് തീർഥാടനം; വിമാന യാത്രയിൽ 15 ഇനങ്ങൾക്ക് വിലക്ക്
X

റിയാദ് - ഹജ്ജ് തീർഥാടകർക്കുള്ള വിമാനയാത്രയുടെ മാർ​ഗനിർദേശം പുറത്തിറക്കി ഹജ്ജ്, ഉംറ മന്ത്രാലയം. വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ 15 ഇനങ്ങൾ കൊണ്ടുപോകുന്നതിന് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. നിരോധിത ഉൽപ്പന്നങ്ങളെ നാല് വിഭാ​ഗങ്ങളിലായി മാർ​ഗനിർദേശത്തിൽ വിവരിക്കുന്നു.

മൂർച്ചയുള്ള ഉപകരണങ്ങളായ കത്രിക, കത്തി, സ്കാൽപെൽ, മൂർച്ചയുള്ള ബ്ലേഡുകൾ എന്നിവയും. റെഞ്ചുകൾ, ഡ്രില്ലുകൾ, ചുറ്റികകൾ, സ്റ്റീലുകൊണ്ടുള്ള നഖങ്ങൾ എന്നിവ ഉൾപ്പെടുന്ന വർക്കിംഗ്/ഹാൻഡ് ടൂളുകൾ. ആയുധങ്ങൾ, തോക്കുകൾ, പടക്കങ്ങൾ, സ്റ്റൺ ഗൺ എന്നിവയും. വിഷ പദാർത്ഥങ്ങൾ, കത്തുന്ന വസ്തുക്കൾ, കംപ്രസ് ചെയ്ത ഉൽപ്പന്നങ്ങൾ‌ എന്നിവയ്ക്കുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

STORY HIGHLIGHT: The Ministry of Hajj and Umrah has revealed in a statement thatt 15 items are prohibited for pilgrims

Next Story