Top

സ്വദേശിവത്ക്കരണം: സൗദിയിൽ ദന്തഡോക്ടർക്കും ഫാർമസിസ്റ്റിനും കുറഞ്ഞ വേതനം പ്രഖ്യാപിച്ചു

സ്വദേശി ദന്തഡോക്ടർമാരുടെയും ഫാർമസിസ്റ്റുകളുടെ എണ്ണം ഉയർത്തുകയാണ് നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.

12 April 2022 11:17 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സ്വദേശിവത്ക്കരണം: സൗദിയിൽ ദന്തഡോക്ടർക്കും ഫാർമസിസ്റ്റിനും കുറഞ്ഞ വേതനം പ്രഖ്യാപിച്ചു
X

ജിദ്ദ: സൗദിയിൽ സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന് ഭാഗമായി പുതിയ നിയമം പ്രാബല്യത്തിൽ വന്നു. ദന്തഡോക്ടർമാർക്കും ഫാർമസിസ്റ്റിനും കുറഞ്ഞ വേതനം 7000 റിയാലാക്കിയും ഹെൽത്ത് സ്പെഷ്യാലിറ്റിക്കായുള്ള സൗദി കമ്മീഷനിൽ നിന്ന് ദന്തഡോക്ടർമാർ പ്രൊഫഷണൽ അക്രഡിറ്റേഷൻ വാങ്ങണമെന്നുമാണ് പുതിയ നിയമം.

പുതിയ നിയമത്തിലൂടെ സ്വദേശി ദന്തഡോക്ടർമാരുടെയും ഫാർമസിസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുക എന്നതാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. അക്രഡിറ്റേഷൻ നേടാത്ത ദന്തഡോക്ടർമാരെ സ്വദേശിവൽക്കരത്തിന്റെ ഭാഗമായി കണക്കാക്കില്ല. അഞ്ചോ അതിലധികമോ ഫാർമസി ജീവനക്കാരുള്ളതും മൂന്നോ അതിലധികമോ ഡെന്റൽ ജീവനക്കാർ ജോലി ചെയ്യുന്നതുമായ സൗദിയിലെ എല്ലാ സ്വകാര്യമേഖല സ്ഥാപനങ്ങൾക്കും ഈ തീരുമാനം ബാധകമാണ്.

മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രി അഹമ്മദ് ബിൻ സുലൈമാൻ അൽറാജ്ഹി കഴിഞ്ഞ വർഷം ഒക്ടോബർ 12ന് ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയിരുന്നു.

Story Highlights:​Saudi the minimum wage for a dentist and pharmacist is 7000 riyals

Next Story