Top

ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന നഗരം; സ്വപ്‌ന പദ്ധതിയുമായി സൗദി

നിയോമിന്റെ തെക്കുപടഞ്ഞാറ് ഭാഗത്താണ് സൗദിയുടെ സ്വപ്‌ന പദ്ധതിയായ ഒക്‌സഗണ്‍ വ്യവസായിക നഗരം സ്ഥാപിക്കുക.

18 Nov 2021 2:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന നഗരം; സ്വപ്‌ന പദ്ധതിയുമായി സൗദി
X

ലോകത്തിലെ ഏറ്റവും വലിയ ഒഴുകുന്ന വ്യാവസായിക നഗരം സ്ഥാപിക്കനൊരുങ്ങി സൗദി അറേബ്യ. ഒക്‌സഗണ്‍ എന്ന പേരിട്ടിരിക്കുന്ന ഒഴുകുന്ന വ്യവസായിക നഗരം നിയോമില്‍ സ്ഥാപിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ചു.

നിയോമിന്റെ തെക്കുപടഞ്ഞാറ് ഭാഗത്താണ് സൗദിയുടെ സ്വപ്‌ന പദ്ധതിയായ ഒക്‌സഗണ്‍ വ്യവസായിക നഗരം സ്ഥാപിക്കുക. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും വൈവിധ്യവത്കരണത്തിനും ഒക്‌സഗണ്‍ നഗരം സഹായകരമാകുമെന്ന് പദ്ധതി പ്രഖ്യാപിച്ചുകൊണ്ട് കിരീടാവകാശി പറഞ്ഞു.

അത്യാധുനിക തുറമുഖവും, എയര്‍പോര്‍ട്ട് കണക്ഷനും, ലോജിസ്റ്റിക്സ്, റെയില്‍ ഡെലിവറി സൗകര്യങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുത്തിയ ലോകത്തിലെ ഏറ്റവും മികച്ച സാങ്കേതിക മികവുള്ള വ്യവസായിക നഗരമായിരിക്കും ഒക്‌സഗണ്‍.

ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, മനുഷ്യ-മെഷീന്‍ ഇടപെടല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ് തുടങ്ങി ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളെ ഉപയോഗപ്പെടുത്തിയായിരിക്കും ഈ നഗരം പ്രവര്‍ത്തിക്കുക.

Next Story