'സമാധാന ചർച്ചയ്ക്ക് താൽപര്യമില്ല'; ജിസിസി വിളിച്ച യോഗത്തിൽ നിന്ന് വിട്ടു നിൽക്കുമെന്ന് ഹൂതികൾ
സൗദിക്ക് പുറമെ മറ്റേതെങ്കിലും രാജ്യത്ത് സമാധാന ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ഹൂത്തി വിഭാഗം നേരത്തെ അറിയിച്ചിരുന്നത്.
19 March 2022 9:32 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റിയാദ്: യമൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ജിസിസി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് ഹൂതി വിമതർ. ചർച്ചയിൽ വിട്ടുനിൽക്കുമെന്ന് ഹൂതി വിമതർ അറിയിച്ചു. ഈ മാസം 29ന് റിയാദില്‍ വെച്ച് ചര്‍ച്ച നടത്താനായിരുന്നു ജിസിസിയുടെ തീരുമാനം.
പശ്ചിമേഷ്യയില്‍ വന്‍ ദുരന്തം വിതച്ച യമന്‍ യുദ്ധത്തിന് അറുതി വരുത്താനുള്ള യുഎന്‍ നീക്കത്തിനെ തുടര്‍ന്നാണ് ജിസിസി രാജ്യങ്ങളുടെ കൂട്ടായ്മ പുതിയ സമാധാന നിര്‍ദേശം മുന്നോട്ട്വെച്ചത്. ഹൂത്തികളുടെ പ്രതികരണം അനുകൂലമായാല്‍ അടിയന്തര വെടിനിര്‍ത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നും ജിസിസി സെക്രട്ടറി ജനറൽ ഡോ നായിഫ് അൽ ഹജ്റാഥ് അറിയിച്ചിരുന്നു.
സൗദിക്ക് പുറമെ മറ്റേതെങ്കിലും രാജ്യത്ത് സമാധാന ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ഹൂത്തി വിഭാഗം നേരത്തെ അറിയിച്ചിരുന്നത്. ഹൂത്തി വിഭാഗം ചര്‍ച്ചയ്ക്ക് തയ്യാറാണെങ്കില്‍ അവരെ അതിഥികളായി പരിഗണിക്കുമെന്നും ആവശ്യമായ സുരക്ഷ ഉറപ്പാക്കുമെന്നും ജിസിസി വ്യക്തമാക്കിയിരുന്നു.
2014ല്‍ യമന്‍ തലസ്ഥാനമായ സന്‍ആ ഹൂതി വിമതർ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് സൗദി സഖ്യസേനയും ഹൂത്തികളും തമ്മിലുള്ള യുദ്ധം ആരംഭിച്ചത്. ഏപ്രില്‍ ഏഴ് വരെ സമാധാന ചര്‍ച്ച നടത്താനായിരുന്നു ജിസിസിയുടെ തീരുമാനം.
STORY HIGHLIGHTS: The Houthis Reject the Meeting Called By the GCC
- TAGS:
- Houthi
- Peace Talk
- GCC
- Yemen war