Top

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 9,000 കടന്നു

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മൂന്ന് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു

1 March 2022 6:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 9,000 കടന്നു
X

സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ 9,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മൂന്ന് മരണം കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 9,001 ആയി. പുതുതായി 563 പേര്‍ക്കാണ് സൗദിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 839 പേർ കൊവിഡ് മുക്തരായെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,45,590 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,24,388 ആയി ഉയര്‍ന്നു. രോഗബാധിതരില്‍ 12,201 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 554 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.87 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമായി. 24 മണിക്കൂറിനിടെ 64,969 പിസിആര്‍ പരിശോധനകള്‍ രാജ്യത്ത് നടത്തിയതായും അധികൃത‍ർ അറിയിച്ചു.

റിയാദ് 158, ജിദ്ദ 56, ദമ്മാം 30, ഹുഫൂഫ് 22, അബഹ 20, മദീന 19, മക്ക 19, തായിഫ് 17 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 6,09,76,393 പേർക്ക് വാക്‌സിന്‍ നൽകിയെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു . 2,59,64,761 പേർക്ക് ആദ്യ ഡോസും 2,42,04,042 പേർക്ക് രണ്ടാം ഡോസും നൽകിയെന്നാണ് റിപ്പോർട്ടുകൾ.

STORY HIGHLIGHTS: The death toll from Covid has crossed 9,000 in Saudi Arabia

Next Story