Top

സൗദിയില്‍ വാഹനാപകടം; മരിച്ച മലയാളി കുടുംബത്തിലെ അഞ്ചു പേരുടേയും മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി

ഡിസംബര്‍ 3ന് രാത്രിയായിരുന്നു ഇവര്‍ സഞ്ചരിച്ച വാഹനം സ്വദേശി പൗരന്റെ കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.

8 Dec 2021 8:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദിയില്‍ വാഹനാപകടം; മരിച്ച മലയാളി കുടുംബത്തിലെ അഞ്ചു പേരുടേയും മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കി
X

സൗദി അറേബ്യയിലെ ദമാമ്മില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട ഒരു കുടുംബത്തിലെ അഞ്ച് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. കോഴിക്കോട് ബേപ്പൂര്‍ സ്വദേശി മുഹമ്മദ് ജാബിറും ഭാര്യ ഷബ്‌ന(36), മക്കളായ ലുഫ്തി(2), സഹ(5), ലൈബ (7) എന്നിവരാണ് സൗദിയില്‍ വാഹനാപകടത്തില്‍ മരണപ്പെട്ടത്.

ഡിസംബര്‍ 3ന് രാത്രിയായിരുന്നു ഇവര്‍ സഞ്ചരിച്ച വാഹനം സ്വദേശി പൗരന്റെ കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. അഞ്ചു പേരും സംഭവസ്ഥലത്തു വെച്ച് തന്നെ മരണപ്പെട്ടു.

ടയോട്ട കാറുകളുടെ സൗദിയിലെ വിതരണക്കാരായ അബ്ദുല്‍ ലത്തീഫ് ജമീല്‍ കമ്പനിയിലെ ജുബൈല്‍ ശാഖയില്‍ ഫീല്‍ഡ് ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു മരിച്ച മുഹമ്മദ് ജാബിര്‍. ഒരാഴ്ച മുമ്പാണ് ഇദ്ദേഹത്തിന് ജിസാനിലേക്ക് സ്ഥലംമാറ്റം കിട്ടിയത്. ജിസാനിലെ അബുഹാരിസില്‍ താമസസ്ഥലം കണ്ടെത്തിയതിന് ശേഷം ജുബൈലില്‍ തിരികെ എത്തി കുടുംബത്തെ കൂട്ടി മടങ്ങുന്നതിനിടയിലാണ് അപകടം. ജാബിറിന്റെ കുടുംബം സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തിയതായിരുന്നു.

ഇന്ത്യന്‍ എംബസിയും മലയാളി പ്രവാസി സംഘടനകളും ഇടപെട്ടാണ് മൃതദേഹം നാട്ടിലെകത്തിക്കാനുളള നടപടി ക്രമങ്ങള്‍ പൂത്തിയാക്കിയത്. മൃതദേഹങ്ങള്‍ ബേപ്പൂര്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.

Next Story