Top

മക്ക, മദീന ഹറം പള്ളികളിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രായ പരിധി കുറച്ചു

സൗദി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്‌

25 Feb 2022 5:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മക്ക, മദീന ഹറം പള്ളികളിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രായ പരിധി കുറച്ചു
X

മക്ക, മദീന പള്ളികളിലേക്ക് പ്രവേശിക്കുന്നതിനുള്ള പ്രായ പരിധി സൗദി ഹജ്ജ് ഉംറ മന്ത്രാലയം കുറച്ചു. മക്കയിലെ ഹറം പള്ളിയിലും മദീനയിലെ മസ്ജിദുന്നബവിയിലും ഇത് വരെ 12 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ ഏഴ് വയസ്സ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കും ഇനി മുതല്‍ ഹറം പള്ളിയിലേക്കും മസ്ജിദുന്നബവിയിലേക്കും പ്രവേശിക്കാമെന്ന് മന്ത്രാലയം അറിയിച്ചു. എട്ട് വയസ്സുള്ള കുട്ടിയെ ഹറം പള്ളിയിലേക്ക് പ്രവേശിക്കുമോ എന്ന അന്വേഷണത്തിന് മറുപടിയായാണ് മന്ത്രാലയം പ്രായപരിധി കുറച്ച് കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ പ്രവേശനം നേടാന്‍ വാക്‌സീനെടുത്ത് തവക്കല്‍നാ അപ്ലികേഷനില്‍ ഇമ്മ്യൂണ് പദവി നേടിയിരിക്കണമെന്നും, മക്ക മദീന പള്ളികളിലേക്കുള്ള പ്രവേശനത്തിനായി മാത്രം തവക്കല്‍നാ അപ്ലികേഷനില്‍ മനാസിഗ് ഗേറ്റ് എന്ന പുതിയ ലിങ്ക് ഉള്‍പ്പെടുത്തിയതായും ഹജ്ജ ഉംറ മന്ത്രാലയം അറിയിച്ചു.

നേരത്തെ ഉണ്ടായിരുന്നതിനേക്കാള്‍ എളുപ്പത്തില്‍ ഉംറക്കും നമസ്‌കാരത്തിനുമുള്ള പെര്‍മിറ്റുകള്‍ നേടാനും, ഹറമുകളിലെ തിരക്ക് മനസ്സിലാക്കാനും മനാസിക് ഗേറ്റ് എന്ന പുതിയ സംവിധാനത്തിലൂടെ സാധിക്കും.

STORY HIGHLIGHTS: The age limit for entering the Haram mosques in Makkah and Madinah has been reduced

Next Story