Top

സൗദിയിൽ അപകടമരണങ്ങളിൽ ഗണ്യമായ കുറവ്; ഗതാഗത മേഖലയിൽ ആരംഭിച്ച പദ്ധതികളുടെ വിജയമെന്ന് മന്ത്രാലയം

അഞ്ച് വർഷത്തിനിടെ മരണനിരക്ക് പകുതിയായി കുറഞ്ഞെന്ന് കണക്കുകൾ വ്യക്തമാക്കുന്നു

23 March 2022 11:46 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സൗദിയിൽ അപകടമരണങ്ങളിൽ ഗണ്യമായ കുറവ്; ഗതാഗത മേഖലയിൽ ആരംഭിച്ച പദ്ധതികളുടെ വിജയമെന്ന് മന്ത്രാലയം
X

റിയാദ്: സൗദിയിൽ റോഡപകടങ്ങൾ മൂലമുണ്ടാവുന്ന മരണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയതായി ഗതാഗത മന്ത്രാലയം. സൗദിയിലെ വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതികളുടെ ഭാഗമായാണ് അപകട മരണനിരക്ക് കുറഞ്ഞത്. അഞ്ച് വർഷത്തിനിടെ മരണനിരക്ക് പകുതിയായി കുറഞ്ഞെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

റോഡപകടങ്ങളുടെ എണ്ണത്തിലും മരണനിരക്കിലും വളരെ മുന്നിലായിരുന്ന സൗദി. അഞ്ച് വർഷം മുമ്പ് പ്രതിവർഷം ഒരു ലക്ഷം പേർക്ക് 28.8 എന്ന തോതിലായിരുന്ന മരണ നിരക്ക്. എന്നാൽ ഇന്ന് അത് 13.3 എന്ന തോതിലേക്ക് കുറഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.

സൗദിയിലെ വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഗതാഗത സുരക്ഷാ കമ്മിറ്റി രൂപീകരിച്ചാണ് സുരക്ഷാ പദ്ധതികൾക്ക് തുടക്കം കുറിച്ചത്. ആരോഗ്യ മന്ത്രാലയത്തിന് കീഴിലായിരുന്ന കമ്മിറ്റിയുടെ പ്രവർത്തനം. മരണ നിരക്കിൽ വലിയ തോതിൽ ഇനിയും കുറക്കുക എന്നതാണ് പദ്ധതികളുടെ ലക്ഷ്യം. അഞ്ച് വർഷം മുമ്പ് വരെയുണ്ടായിരുന്ന മരണ നിരക്ക് പകുതിയായി കുറക്കുന്നതിന് ട്രാഫിക് മേഖലിൽ നടപ്പിലാക്കിയ വിവിധ പദ്ധതികൾ സഹായിച്ചതായി ഗതാഗത ലോജിസ്റ്റിക്‌സ് കാര്യ മന്ത്രി എഞ്ചിനിയർ സ്വാലിഹ് അൽജാസിർ വ്യക്തമാക്കി.

Story highlights: significant reduction in road deaths says Saudi Arabia's Ministry of Transport

Next Story