Top

സൗദിയിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു

4 May 2022 12:09 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സൗദിയിലുണ്ടായ വാഹനാപകടത്തിൽ ഏഴ് പേർ മരിച്ചു
X

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ ഏഴ് മരണം. ഒരാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. തെക്കൻ പ്രവിശ്യയിലെ ജിസാനിന് സമീപം വഅ്‌ളാൻ - അൽമജ്‌ന റോഡിൽ സാംതയിലാണ് കഴിഞ്ഞ ദിവസം അപകടമുണ്ടായത്.

ഇരുവഹനങ്ങളും കത്തി നശിച്ചിട്ടുണ്ട്. മരിച്ചവരെല്ലാം ബന്ധുക്കളും സഹോദരങ്ങളുമാണെന്നും സ്വദേശികളാണെന്നുമാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

STORY HIGHLIGHTS: SEVEN DIED IN AN ACCIDENT IN SAUDI ARABIA

Next Story