സൗദി ആരോഗ്യ മന്ത്രാലയത്തിൽ വനിതാ നേഴ്സുമാർക്ക് അവസരം; നോർക്ക റൂട്ട്സ് വഴി നിയമനം
മേയ് 26 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി
24 May 2022 5:42 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റിയാദ്: സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നോർക്ക റൂട്ട്സ് മുഖേന വനിതാ നഴ്സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി എസ് സി, പോസ്റ്റ് ബി എസ് സി നഴ്സിംഗും സിഐസിയു അല്ലെങ്കിൽ സിസിയു-അഡൾട്ട് ഇവയിൽ ഏതെങ്കിലും ഡിപ്പാർട്മെന്റിൽ മൂന്ന് വർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. മേയ് 26 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി.
ബയോഡാറ്റ, ആധാർ, ഫോട്ടോ, പാസ്പോർട്ട്, ബിഎസ് സി ഡിഗ്രി സർട്ടിഫിക്കറ്റ്, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സ്റ്റിൽ വർക്കിംഗ് സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം [email protected] എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് അപേക്ഷകൾ അയക്കണ്ടത്. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യമായിരിക്കുമെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു.
ഇതിനു പുറമെ നോർക്ക റൂട്ട്സ് വഴി സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിൽ സ്റ്റാഫ് നേഴ്സ് ഒഴിവുകളിലേക്ക് അപേക്ഷിക്കുവാൻ താത്പര്യമുള്ള മറ്റു ഡിപ്പാർട്മെന്റുകളിൽ ജോലി ചെയ്യുന്ന നഴ്സുമാർ (വനിത, ബി എസ് സി നഴ്സിംഗ്) ഇതേ ഇ-മെയിൽ വിലാസത്തിലേക്ക് മുകളിൽ പറഞ്ഞിരിക്കുന്ന രേഖകൾ അയയ്ക്കാവുന്നതാണ്. സംശയനിവാരണത്തിന് നോർക്ക റൂട്ട്സിന്റെ ടോൾ ഫ്രീ നമ്പറിൽ 18004253939 ഇന്ത്യയിൽ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. നോർക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ്സൈറ്റിലും വിവരങ്ങൾ ലഭ്യമാണ്.
STORY HIGHLIGHTS: Saudi nurse recruitment through norka roots