പൊതുസ്ഥലത്തുവെച്ച് ആകാശത്തേക്ക് വെടിവെച്ച സ്വദേശി സൗദിയിൽ അറസ്റ്റിൽ
4 May 2022 1:13 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

റിയാദ്: പൊതുസ്ഥലത്തുവെച്ച് ആകാശത്തേക്ക് വെടിവെച്ച സ്വദേശിയെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു. റിയാദിന് സമീപം ഹോതാത് ബാനി തമീം ഗവർണറേറ്റിൽ വെച്ചാണ് സംഭവം. പൊതുയിടത്തിൽ വെടിവെക്കുകയും ആളുകളുടെ ജീവൻ അപകടത്തിലാക്കാനും ശ്രമിച്ചതിനാണ് അറസ്റ്റ്.
മാർച്ച് മാസത്തിലും സമാനമായ സംഭവം റിയാദിൽ നടന്നിരുന്നു. രണ്ടു യുവാക്കളെയാണ് അന്ന് അറസ്റ്റ് ചെയ്തിരുന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച വീഡിയോയിലൂടെയാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
STORY HIGLIGHTS: SAUDI NATIVE ARRESTE FOR ILLEGAL SHOOTTING
- TAGS:
- SAUDI
Next Story