Top

പുണ്യമാസത്തില്‍ പ്രവാസികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി സൗദിയിലെ സ്വദേശികള്‍

12 April 2022 10:19 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

പുണ്യമാസത്തില്‍ പ്രവാസികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി സൗദിയിലെ സ്വദേശികള്‍
X

റിയാദ്: റമദാനില്‍ വിദേശികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി സൗദി അറേബ്യയിലെ സ്വദേശികള്‍. പള്ളികളിലും പൊതുഇടങ്ങളിലുമാണ് സ്വദേശികളുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും നോമ്പുതുറ ഒരുക്കുന്നത്. കോവിഡ് പ്രതിസന്ധിയില്‍ നിര്‍ത്തിവെച്ചിരുന്ന ഇത്തരം നോമ്പുതുറ വിരുന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് പുനരാരംഭിക്കുന്നത്.

മഗ്‌രിബിന് മുന്‍പ് തന്നെ പരവാതാനി വിരിച്ച് ലഘു വിഭവങ്ങളൊരുക്കി സൗദി പൗരന്മാര്‍ വിദേശികളെ സ്വാഗതം ചെയ്യും, യാത്രക്കാരും നമസ്‌കാരത്തിനെത്തുന്നവരും വിരുന്നില്‍ പങ്കെടുക്കും. നമസ്‌കാരത്തിന് ശേഷം ഭക്ഷണപ്പൊതികള്‍ നല്‍കുകയാണ് പതിവ്. വിവേചനങ്ങളില്ലാതെ പ്രാര്‍ത്ഥനയിലും വിരുന്നിലും ഒറ്റ മനസ്സാവുകയാണ് സൗദി അറേബ്യയിലെ സ്വദേശികളും വിദേശികളും.

Story Highlights: Saudi nationals host an Iftar dinner for expatriates during the holy month

Next Story