Top

സൗദി-ഇന്ത്യ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി

ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച നടത്തി

12 May 2022 8:33 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

സൗദി-ഇന്ത്യ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി
X

റിയാദ്: സൗദി-ഇന്ത്യ വിദേശകാര്യ മന്ത്രിമാർ ചർച്ച നടത്തി. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്​ ജയശങ്കറുമായി വ്യാഴാഴ്ച ടെലിഫോണിൽ സംഭാഷണം നടത്തി. തങ്ങളുടെ രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായുളള മാർഗങ്ങൾ ഇരു മന്ത്രിമാരും ചർച്ച ചെയ്തു.

സൗദിയും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിൽ തുടരുന്ന പരസ്പര സഹകരണത്തിന്‍റെ വിവിധ വശങ്ങൾ ഇരുവരും അവലോകനം ചെയ്തു. ഇരു രാജ്യങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനും അവയിൽ കൂടുതൽ സ്ഥിരതയും അഭിവൃദ്ധിയും കൈവരിക്കുന്നതിനും പരസ്പര ബന്ധത്തെ മെച്ചപ്പെടുത്തുന്നതിനുമുള്ള വഴികളും മന്ത്രിമാർ ചർച്ച ചെയ്തു.

ഏറ്റവും പുതിയ പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളെക്കുറിച്ചും ഇക്കാര്യത്തിൽ നടത്തുന്ന ശ്രമങ്ങളെക്കുറിച്ചും ചർച്ച നടത്തി. പ്രത്യേകിച്ച് അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്താവാനുളള​ ഇരു രാജ്യങ്ങളുെടെയും പ്രവർത്തനങ്ങളേയും വിലയിരുത്തി. പ്രതിരോധ സഹകരണമുൾപ്പടെയുള്ള അതിപ്രധാന മേഖലകളിലേക്ക് ഇരു രാജ്യങ്ങളും​ കടന്നിരിക്കുന്ന അവസരത്തിൽ ഇരു മന്ത്രിമാരുടേയും ടെലിഫോൺ സംഭാഷണം ഏറെ പ്രധാന്യമർഹിക്കുന്നതാണ്​.

Story highlights: Saudi-Indian Foreign Ministers held telephone call

Next Story