Top

ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുളള വിലക്ക് നീക്കി; സൗദി

വ്യാജ അക്കൗണ്ടുകളിലൂടെ തട്ടിപ്പ് വ്യാപകമായതോടെയാണ് താത്കാലികമായി വിലക്കേർപ്പെടുത്തിയത്.

12 April 2022 9:00 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനുളള വിലക്ക് നീക്കി; സൗദി
X

റിയാദ്: ഓൺലൈൻ വഴി ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി സൗദി അറേബ്യ. വിലക്ക് പിന്‍വലിച്ചതായി സൗദി ദേശീയ ബാങ്കായ സാമ അറിയിച്ചു. വ്യവസ്ഥകള്‍ക്ക് വിധേയമായി ഓണ്‍ലൈന്‍ അക്കൗണ്ടുകൾ വഴി അപേക്ഷിക്കാമെന്നും അധികൃതർ വ്യക്തമാക്കി.

വ്യാജ അക്കൗണ്ടുകളിലൂടെ തട്ടിപ്പ് വ്യാപകമായതോടെയാണ് താത്കാലികമായി വിലക്കേർപ്പെടുത്തിയത്. അന്താരാഷ്ട്ര പണ കൈമാറ്റത്തിനും, പുതിയ ബെനഫിഷ്യറികള്‍ ചേർക്കുന്നതിനും മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയിരുന്നു. ഇതും നീക്കിയിട്ടുണ്ടെന്ന് ദേശീയ ബാങ്കായ സാമ അറിയിച്ചു.

പ്രതിദിന ട്രാന്‍സ്ഫര്‍ തുക പഴയ പടി തുടരാം. എന്നാല്‍ വ്യക്തികള്‍ക്ക് തങ്ങളുടെ അകൗണ്ടുകള്‍ വഴിയുള്ള പരിധി നിശ്ചയിക്കാമെന്നും ഇതിനായി ബാങ്കുകളെ സമീപിക്കാമെന്നും സാമ വ്യക്തമാക്കി.

STORY HIGHLIGHTS: Saudi eliminate the ban on opening bank accounts through online

Next Story

Popular Stories