Top

അര്‍ജന്റീനയ്ക്കെതിരെയുള്ള അട്ടിമറി വിജയം: കടപ്പാട് സൗദി കിരീടാവകാശിയോടെന്ന് മുഖ്യ പരിശീലകൻ

സൗദിയെ മികച്ച കായിക ശക്തിയായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന നിരവധി പദ്ധതികളാണ് ബിന്‍ സല്‍മാന്‍ അടുത്ത കാലത്തായി കൊണ്ടുവന്നത്

23 Nov 2022 11:09 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അര്‍ജന്റീനയ്ക്കെതിരെയുള്ള അട്ടിമറി വിജയം: കടപ്പാട് സൗദി കിരീടാവകാശിയോടെന്ന് മുഖ്യ പരിശീലകൻ
X

റിയാദ്: ഫുട്ബോള്‍ രാജാക്കന്‍മാരായ അര്‍ജന്റീനയെ അട്ടിമറിച്ചതില്‍ കടപ്പാട് സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാനോടെന്ന് സൗദി ടീം കോച്ച്ഹെര്‍വ്. സൗദിയുടെ വിജയം ഫുട്ബോള്‍ പ്രേമികള്‍ വിലയിരുത്തുന്നതിനിടെയാണ് സൗദി ടീമിന്റെ മുഖ്യപരിശീലകന്‍ ഹെര്‍വ് റൊനാർഡ് ബിന്‍ സല്‍മാനോടുള്ള കടപ്പാട് അറിയിക്കുന്നത്.

പ്രവചനങ്ങള്‍ കാറ്റില്‍പ്പറത്തിയ വിജയത്തിന് കടപ്പെട്ടിരിക്കുന്നത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മനോടെന്നാണ് മുഖ്യപരിശീലകന്‍ അഭിപ്രായപ്പെട്ടത്. ടീമിന്റെ ചരിത്ര വിജയത്തിന് ശേഷം വാര്‍ത്താ ഏജന്‍സി റോയിറ്റേഴ്സിനോട് സംസാരിക്കുകയായിരുന്നു ഹെര്‍വ്.

സൗദിയെ മികച്ച കായിക ശക്തിയായി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്ന നിരവധി പദ്ധതികളാണ് ബിന്‍ സല്‍മാന്‍ അടുത്ത കാലത്തായി കൊണ്ടുവന്നത്. എന്നാല്‍ കായികതാരങ്ങള്‍ക്ക് മേല്‍ ഇതിനായി യാതൊരുവിധ സമ്മര്‍ദ്ദവും ചെലുത്തിയിരുന്നില്ല. ഇത്തരത്തില്‍ വിജയത്തിനായി സമ്മര്‍ദ്ദം ചെലുത്തുന്നത് മികച്ച ഫലങ്ങള്‍ സൃഷ്ടിക്കില്ലെന്നും സൗദി ഫുട്ബാള്‍ ടീമിന്റെ മുഖ്യപരിശീലകനായ ഹെര്‍വ് റെനാള്‍ഡിസ് ചൂണ്ടിക്കാട്ടി. സൗദി കിരീടാവകാശിയുടെ ഇത്തരത്തിലുള്ള പ്രവര്‍ത്തന ശൈലി മാതൃകാപരമാണെന്നും ഹെര്‍വ് അഭിപ്രായപ്പെട്ടു.

STORY HIGHLGHTS: Saudi crown prince Mohammed bin Salman is responsible for the success; Saudi team coach

Next Story