ട്രക്കുകൾക്ക് പൂർണ നിയന്ത്രണം; സഞ്ചാര സമയത്തിൽ മാറ്റം വരുത്തി സൗദി
റിയാദില്‍ രാവിലെ എട്ട് മണി മുതല്‍ രാത്രി പന്ത്രണ്ട് വരെ ട്രക്കുകള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണമേർപ്പെടുത്തി.
6 April 2022 9:38 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

റിയാദ്: പ്രധാന നഗരങ്ങളില്‍ ട്രക്കുകള്‍ക്ക് പൂർണ നിയന്ത്രണമേർപ്പടുത്തി സൗദി. റിയാദ്, ജിദ്ദ, ദമ്മാം, അല്‍ഖോബാര്‍, ദഹ്റാന്‍ എന്നീ നഗരങ്ങളിലാണ് ട്രക്കുകൾക്ക് നിയന്ത്രണം. റമദാൻ മാസമായതിനാലാണ് ട്രക്കുകൾക്ക് നിയന്ത്രണമേർപ്പെടുത്തിയത്.
റിയാദില്‍ രാവിലെ എട്ട് മണി മുതല്‍ രാത്രി പന്ത്രണ്ട് വരെ ട്രക്കുകള്‍ക്ക് പൂര്‍ണ്ണ നിയന്ത്രണമേർപ്പെടുത്തി. അവശ്യ സര്‍വീസ് ട്രക്കുകള്‍ക്ക് ഉച്ചയ്ക്ക് പന്ത്രണ്ട് മുതല്‍ രാത്രി പന്ത്രണ്ട് വരെ സർവീസ് നടത്താൻ അനുമതിയുണ്ട്. രാത്രി പന്ത്രണ്ട് മുതല്‍ രാവിലെ എട്ട് വരെ ട്രക്കുകൾക്ക് നിയന്ത്രണമില്ല.
ജിദ്ദയില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ വെള്ളം ശുചീകരണത്തിനുള്‍പ്പടെ ഉപയോഗിക്കുന്ന ട്രക്കുകള്‍ക്ക് മുഴുസമയ സഞ്ചാര അനുമതിയുണ്ട്. മറ്റു ട്രക്കുകള്‍ക്ക് രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ഏഴു വരെയും നഗരങ്ങളില്‍ പ്രവേശന അനുമതിയുണ്ടാകില്ല.
വെള്ളി ശനി ദിവസങ്ങളില്‍ വൈകീട്ട് നാല് മുതല്‍ ഏഴ് വരെയും രാത്രി ഒന്‍പത് മുതല്‍ രാവിലെ മൂന്ന് വരെയും നിയന്ത്രണമുണ്ട്. ദമ്മാമിൽ ദഹ്റാന്‍ അല്‍ഖോബാര്‍ റോഡുകളില്‍ രാവിലെ ഒന്‍പത് മുതല്‍ പതിനൊന്ന് വരെയും വൈകുന്നേരം നാല് മുതല്‍ ആറു വരെയും സഞ്ചാര നിയന്ത്രണമുണ്ടാകുമെന്നും സൗദി അധികൃതർ അറിയിച്ചു.
STORY HIGHLIGHTS: Saudi control truck services
- TAGS:
- Saudi Arabia
- Trucks