Top

അമുസ്‌ലിമായ അമേരിക്കൻ മാധ്യമപ്രവർത്തകന് മക്കയിലേക്ക് കടക്കാൻ സൗകര്യമൊരുക്കി; സൗദി പൗരൻ അറസ്റ്റിൽ

മുസ്ലിംകളല്ലാത്തവർക്ക് വിശുദ്ധ പരിസരത്ത് പ്രവേശിക്കുന്നതിന് വിലക്കുണ്ട്.

22 July 2022 8:52 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

അമുസ്‌ലിമായ അമേരിക്കൻ മാധ്യമപ്രവർത്തകന് മക്കയിലേക്ക് കടക്കാൻ സൗകര്യമൊരുക്കി; സൗദി പൗരൻ അറസ്റ്റിൽ
X

റിയാദ്: അമുസ്‌ലിമായ അമേരിക്കൻ മാധ്യമപ്രവർത്തകന് മക്കയിലേക്ക് കടക്കാൻ സൗകര്യമൊരുക്കിയതിന് സൗദി പൗരൻ അറസ്റ്റിൽ. മുസ്‌ലിംകൾക്കുള്ള സമർപ്പിത പാതയിലൂടെ അമേരിക്കൻ മാധ്യമപ്രവർത്തകനെ സൗദി പൗരൻ കൊണ്ടുപോയതായി മക്ക പ്രവിശ്യ പൊലീസ് അറിയിച്ചതായി സൗദി പ്രസ്സ് ഏജൻസി റിപ്പോർട്ട് ചെയ്തു. അറസ്റ്റ് ചെയ്ത സൗദി പൗരനെ നിയമനടപടി സ്വീകരിക്കാൻ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി.

മുസ്ലിംകളല്ലാത്തവർക്ക് വിശുദ്ധ പരിസരത്ത് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. ഈ ചട്ടങ്ങളുടെ വ്യക്തമായ ലംഘനമാണ് സൗദി പൗരൻ നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി.

രാജ്യത്തിലേക്കുള്ള എല്ലാ സന്ദർശകരും പ്രത്യേകിച്ച് വിശുദ്ധ മസ്ജിദുകളേയും പുണ്യസ്ഥലങ്ങളേയും സംബന്ധിച്ച ചട്ടങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് പ്രവിശ്യ പൊലീസുമായി ബന്ധപ്പെട്ട വക്താവ് അഭിപ്രായപ്പെട്ടു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട അമേരിക്കൻ മാധ്യമപ്രവർത്തക നെതിരെ ഉചിതമായ നടപടിയെടുക്കാൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും വക്താവ് അറിയിച്ചു.

STORY HIGHLIGHTS: Saudi arrested for facilitating entry of non-Muslim journalist into Makkah

Next Story