അതിഥി ഉംറ വിസാ പദ്ധതിയായ 'ഹോസ്റ്റ് ' സൗദി റദ്ദാക്കി
നിലവില്‍ നടന്ന് വരുന്ന രീതിയനുസരിച്ച് വിദേശികള്‍ക്ക് ഉംറക്ക് വരാന്‍ തടസ്സങ്ങളില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു
24 Feb 2022 7:58 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഇഖാമയുള്ള വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളെ സ്വന്തം ഉത്തരവാദിത്വത്തില്‍ അതിഥികളായി ഉംറക്ക് കൊണ്ട് വരാനുള്ള 'ഹോസ്റ്റ് ' ഉംറ വിസ പദ്ധതി റദ്ദാക്കിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
വിദേശികള്‍ക്ക് അടുത്ത ബന്ധുക്കളായ മൂന്ന് മുതല്‍ അഞ്ച് പേരെ ഉംറക്ക് കൊണ്ടുവരാന്‍ ഹോസ്റ്റ് പദ്ധതിയിലൂടെ സാധിച്ചിരുന്നു. ഇങ്ങനെ വരുന്നവര്‍ക്ക് സൗദിയില്‍ ഉംറ സര്‍വീസ് ഏജന്റുമാരുണ്ടായിരിക്കില്ല. സൗദിയില്‍ ഇഖാമയുള്ള ആതിഥേയനായിരിക്കും ഇവരുടെ പൂര്‍ണ ഉത്തരവാദിത്വം. ആതിഥേയനോടൊപ്പം താമിസിക്കാനും, യാത്ര ചെയ്യാനും ഇതിലൂടെ സാധിച്ചിരുന്നു. മാത്രമല്ല സ്വദേശികള്‍ക്കും വിദേശികളെ ഇതിലൂടെ ഉംറക്ക് കൊണ്ടുവരാന്‍ സാധിച്ചിരുന്നു. ഈ പദ്ധതിയാണ് ഹജ്ജ്-ഉംറ മന്ത്രാലയം റദ്ദാക്കിയതായി അറിയിച്ചത്.
എന്നാല്‍ നിലവില്‍ നടന്ന് വരുന്ന രീതിയനുസരിച്ച് വിദേശികള്‍ക്ക് ഉംറക്ക് വരാന്‍ തടസ്സങ്ങളില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
STORY HIGHLIGHTS: Saudi cancels guest Umrah visa scheme
- TAGS:
- Saudi Arabia
- UMRAH
- HOST