Top

ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് പൗരന്മാരെ വിലക്കി സൗദി

ഈ രാജ്യങ്ങളിൽ പ്രതിദിന കൊവിഡ് കേസുകളിലുണ്ടായ വർധനവിനെ തുടർന്നാണ് വിലക്ക്.

22 May 2022 8:24 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് പൗരന്മാരെ വിലക്കി സൗദി
X

റിയാദ്: ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്ന് പൗരന്മാരെ വിലക്കി സൗദി അറേബ്യ. ഈ രാജ്യങ്ങളിൽ പ്രതിദിന കൊവിഡ് കേസുകളിലുണ്ടായ വർധനവിനെ തുടർന്നാണ് വിലക്ക് ഏർപ്പെടുത്തിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജാവസാത്ത്) ആണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യ, ലെബനൻ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സൊമാലിയ, എത്യോപ്യ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, അർമേനിയ, ബെലാറസ്, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്കാണ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

രാജ്യത്ത് കുരങ്ങുപനി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കുരങ്ങുപനി ലക്ഷണമുളള കേസുകൾ നിരീക്ഷിക്കാനും, പുതിയ എന്തെങ്കിലും കേസുകൾ ഉയർന്നുവന്നാൽ അണുബാധയ്‌ക്കെതിരെ പോരാടാനും രാജ്യത്തിന് കഴിവുണ്ടെന്ന് സൗദി ആരോഗ്യ സഹമന്ത്രി അബ്ദുല്ല അസിരി പറഞ്ഞു.

STORY HIGHLIGHTS: Saudi Bans Travel to 16 Countries Including India Over New Covid Outbreaks

Next Story