Top

യുക്രെയ്‌നില്‍ ആവശ്യം സുരക്ഷയും സ്ഥിരതയുമെന്ന് സൗദി കിരീടാവകാശി; പുടിന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി സംസാരിച്ചു

യുക്രെയ്‌നില്‍ സമാധാനം തിരികെക്കൊണ്ടുവരാനുള്ള നടപടികള്‍ക്ക് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചു

16 April 2022 9:39 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

യുക്രെയ്‌നില്‍ ആവശ്യം സുരക്ഷയും സ്ഥിരതയുമെന്ന് സൗദി കിരീടാവകാശി; പുടിന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി സംസാരിച്ചു
X

ജിദ്ദ: റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായി സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രി ബന്ധത്തെക്കുറിച്ച് സംസാരിച്ചു. ഇരുരാജ്യങ്ങളുടേയും അവരുടെ നയതന്ത്ര സുഹൃത്തുക്കളുടേയും താത്പര്യങ്ങളെ ഹനിക്കാത്ത വിധത്തില്‍ ബന്ധം തുടരാന്‍ ഇരുവരും സമ്മതിച്ചു.

അതേസമയം, യുക്രെയ്‌നില്‍ സമാധാനം തിരികെക്കൊണ്ടുവരാനുള്ള നടപടികള്‍ക്ക് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. യുക്രെയ്ന്‍ പ്രതിസന്ധയില്‍ ആവശ്യം രാഷ്ട്രീയ പരിഹാരമാണെന്നും അവിടെ സുരക്ഷയും സ്ഥിരതയും കൈവരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, പുതുതായി ചുമതലയേറ്റെടുത്ത പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ സംഭാഷണം നടത്തി. ടെലിഫോണ്‍ വഴിയായിരുന്നു സംഭാഷണം. ശനിയാഴ്ച നടന്ന സൗഹൃദ സംഭാഷണത്തില്‍ ഷഹബാസ് ഷെരീഫിന്റെ സ്ഥാന ലബ്ധിയില്‍ കിരീടാവകാശി അഭിനന്ദനങ്ങള്‍ അറിയിച്ചു.

സൗദി കിരീടാവകാശിയുടെ സഹോദതുല്യമായ നല്ല വാക്കുകള്‍ക്ക് പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് നന്ദി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ സൗഹാര്‍ദ്ദപൂര്‍വ്വമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്ന് ഇരുവരും അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ആഴത്തിലുള്ളതാണെന്നു വ്യക്തമാക്കിയ ഇരുവരും അത് മറ്റ് മേഖലകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ തീരുമാനം എടുക്കുകയും ചെയ്തു.

സൗദി അറേബ്യ തങ്ങള്‍ക്ക് നല്‍കിവരുന്ന പിന്തുണയ്ക്ക് ഷഹബാസ് ഷെരീഫ് നന്ദി അറിയിച്ചു.

പാകിസ്താനെ എല്ലാ മേഖലയിലും സഹായിക്കാന്‍ തയ്യാറാണെന്ന് കിരീടാവകാശി പാകിസ്താന്‍ പ്രധാനമന്ത്രിക്ക് ഉറപ്പ് നല്‍കി.

STORY HIGHLIGHTS: Saudi Arabian Crown Prince tells Putin: Saudi Arabia supports political solution to Ukraine crisis

Next Story