യുഎഇയ്ക്കും ഒമാനിനും പിന്നാലെ കൊവിഡ് മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുമായി സൗദി അറേബ്യ
പൊതുയിടങ്ങളിൽ മാസ്ക്കും ശാരീരിക അകലവും നിർബന്ധമില്ലാതാക്കി
5 March 2022 9:22 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുഎഇയ്ക്കും ഒമാനിനും പിന്നാലെ കൊവിഡ് മാനദണ്ഡങ്ങളില്‍ കൂടുതല്‍ ഇളവുകളുമായി സൗദി അറേബ്യ. സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചതെന്ന് സൗദി വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു. പൊതുയിടങ്ങളിലെ മാസ്ക്ക് ഉപയോഗവും ശാരീരിക അകലം പാലിക്കുന്നതും സൗദിയില്‍ നിര്ബന്ധമല്ലതാക്കിയാണ് പുതിയ ഉത്തരവെന്നാണ് റിപ്പോര്‍ട്ടുകള്‍. മക്കയിലെ ഹറം മസ്ജിദിലും മദീനയിലെ മസ്ജിദുന്നബവിയിലുള്പ്പെടെ എല്ലാ പള്ളികളിലും വിശ്വാസികള്‍ ശാരീരിക അകലം നിര്‍ബന്ധപൂര്‍വ്വം പാലിക്കേണ്ടതില്ലെന്ന് അറിയിച്ച മന്ത്രാലയം രാജ്യത്തെ പള്ളികളില്‍ നിര്‍ബന്ധമായും വിശ്വാസികള്‍ മാസ്ക്ക് ധരിക്കണമെന്ന് അറിയിച്ചു.
ഇനി മുതല്‍ സൗദിയിലെത്തുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീനും പിസിആര്‍ പരിശോധനയും ആവശ്യമില്ലെന്നും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് സൗദി വാര്‍ത്താ ഏജന്‍സികള്‍ അറിയിച്ചു.
വിസിറ്റിംഗ് വിസയില്‍ രാജ്യത്ത് എത്തുന്ന എല്ലാവരും കൊവിഡ് ഇന്‍ഷൂറന്‍സ് എടുക്കണമെന്ന് അറിയിച്ച സൗദി അധികൃതര്‍ രാജ്യത്തുള്ള എല്ലാവരും നിര്‍ബന്ധമായും ബൂസ്റ്റര്‍ ഡോസുള്പ്പെടെയുള്ള കൊവിഡ് വാക്സീന് സ്വീകരിക്കണമെന്നും 'തവക്കല്ന്ന' ആപ്പില്‍ ആരോഗ്യ സ്ഥിതി രേഖപ്പെടുത്താന്‍ ശ്രമിക്കണമെന്ന് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
STORY HIGHLIGHTS: Saudi Arabia with more concessions on covid restrictions
- TAGS:
- Saudi Arabia
- NO MASK
- GCC
- Gulf News