Top

ദേശീയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്രചെയ്യാം; വിലക്ക് പിന്‍വലിച്ച് സൗദി അറേബ്യ

സൗദി പൗരന്മാര്‍ക്ക് ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം

29 April 2022 6:28 PM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

ദേശീയ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്രചെയ്യാം; വിലക്ക് പിന്‍വലിച്ച് സൗദി അറേബ്യ
X

റിയാദ്: സൗദി പൗരന്മാര്‍ക്കും മറ്റു ഗള്‍ഫ് പൗരന്മാര്‍ക്കും സൗദി അറേബ്യയിലേക്കും പുറത്തേക്കും യാത്ര ചെയ്യുന്നതിനായുള്ള പ്രധാന രേഖയായ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കുന്നതിലെ വിലക്ക് പിന്‍വലിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്പോര്‍ട്ട് (ജവാസത്ത്) പ്രഖ്യാപിച്ചു. സൗദി പൗരന്മാര്‍ക്ക് ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാമെന്നും കുടുംബ രജിസ്ട്രി കാര്‍ഡ് ജിസിസി രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള സാധുതയുള്ള രേഖയല്ലെന്ന് ജവാസാത്ത് ഓര്‍മപ്പെടുത്തി.

2020 ഫെബ്രുവരിയില്‍ കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് ജിസിസി പൗരന്മാര്‍ക്ക് രാജ്യത്തേക്കുള്ള യാത്രകള്‍ക്കുള്ള ദേശീയ ഐഡി കാര്‍ഡ് ഉപയോഗിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ സൗദി വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചത്. ഈ സമയത്ത് ഗള്‍ഫ് പൗരന്മാരുടെ ജിസിസി രാജ്യങ്ങളിലേക്കുള്ള യാത്രയുടെ സാധുതയുള്ള രേഖയായി പാസ്പോര്‍ട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്.

STORY HIGHLIGHTS: SAUDI ARABIA LIFT SUSPENTION OF NATIONAL ID CARD AS VALID TRAVEL DOCUMENT

Next Story